ഉന്നത ജനാധിപത്യമൂല്യം ഉയര്‍ത്തിപ്പിടിച്ചാണ് മാണിയുടെ രാജിയെന്ന് മുഖ്യമന്ത്രി

single-img
10 November 2015

oomenഉന്നത ജനാധിപത്യമൂല്യം ഉയര്‍ത്തിപ്പിടിച്ചാണ് മാണിയുടെ രാജിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.  മാണി തെറ്റ് ചെയ്‌തെന്ന് വിശ്വസിക്കുന്നില്ല. താനോ യുഡിഎഫോ മാണിയോട് രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ഹൈക്കോടതിയുടെ വിധിയില്‍ ചില പരാമര്‍ശങ്ങള്‍ വന്നതല്ലാതെ മാണിയുടെ മേല്‍ കുറ്റങ്ങള്‍ ആരോപിച്ചിട്ടില്ല. മാണിയുടെ രാജി അദ്ദേഹം സ്വന്തമായി എടുത്ത തീരുമാനമാണ്‌.രാജി ആവശ്യപ്പെടാന്‍ ഹൈക്കമാന്‍ഡ്‌ കെ.പി.സി.സിയോട്‌ ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത തെറ്റാണ്‌ എന്നും മുഖ്യ മന്ത്രി പറഞ്ഞു.