അറ്റ്‌ലസ് രാമചന്ദ്രന് മൂന്നു വര്‍ഷം തടവ്

single-img
12 November 2015

attlasദുബായ്: അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പ് ഉടമ എം.എം രാമചന്ദ്രനെ മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ചു. 3.5 കോടി ദിര്‍ഹത്തിന്റെ വണ്ടിച്ചെക്ക് കേസില്‍ ദുബായിലെ കീഴ്‌ക്കോടതിയാണ് ശിക്ഷ വിധിച്ചത്. പണം അടയ്ക്കാന്‍ അല്‍പം കൂടി സമയം നല്‍കണമെന്ന് രാമചന്ദ്രന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടുവെങ്കിലും കോടതി അനുവദിച്ചില്ല. കീഴ്‌ക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു.

ജാമ്യമനുവദിക്കണമെന്ന രാമചന്ദ്രന്റെ ആവശ്യം കോടതി മുമ്പ് പലതവണ തള്ളിയിരുന്നു.  കസ്റ്റഡിയില്‍നിന്ന് മോചിതനായാല്‍ വായ്പകള്‍ തിരിച്ചടച്ച് പ്രതിസന്ധി പരിഹരിക്കാനാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.  അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പിന് യു.എ.ഇ.യിലെ 15 ബാങ്കുകളിലായി 50 കോടി ദിര്‍ഹമിന്റെ(900 കോടി രൂപയോളം) വായ്പക്കുടിശ്ശികയുണ്ട്.