സാമ്പത്തിക ശക്തിയുടെ കാര്യത്തില്‍ 2020 ഓടെ ഇന്ത്യ ചൈനയെ മറികടന്ന് മുന്നേറും

single-img
13 November 2015

39101163-india-chinaസാമ്പത്തിക ശക്തിയുടെ കാര്യത്തില്‍ 2020 ഓടെ ഇന്ത്യ ചൈനയെ മറികടന്ന് മുന്നേറും. ഇക്കണോമിക്‌സ് ഇന്റലിജന്‍സ് യൂണിറ്റ് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാല്‍ അടിസ്ഥാനസൗകര്യ വികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാറ്റമുണ്ടാകേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വന്‍ സാമ്പത്തിക ശക്തിയായി ഉയര്‍ന്ന ചൈന ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. ചൈനയെ മറികടന്ന് സാമ്പത്തിക ശക്തിയാകാന്‍ വേണ്ടുന്ന സാഹചര്യങ്ങള്‍ ആവോളമുള്ള ഇന്ത്യ 2020ഓടെ മറ്റു രാജ്യങ്ങളെ പിന്‍തള്ളി സുപ്രധാന ശക്തിയാകുമെന്നാണ് ഇഐയു ചീഫ് ഇക്കണോമിസ്റ്റ് സൈമണ്‍ ബാപ്റ്റിസ്റ്റ് പറയുന്നത്. മാത്രമല്ല കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച മേക് ഇന്‍ ഇന്ത്യ ക്യാംപയിന്‍ രാജ്യത്തെ സാമ്പത്തിക മേഖലയ്ക്കു ശക്തി പകരുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍ സംരംഭകരെ ഉപാധികളില്ലാതെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്ന ചൈനീസ് രീതി ഇന്ത്യയില്‍ ഇതുവരെ നടപ്പായി തുടങ്ങിയിട്ടില്ല. വ്യാവസായിക രംഗത്ത് ഉദാരവത്കരണം വന്നതിനു ശേഷവും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ബഹുദൂരം പിന്നിലായികരുന്നു ചൈന. വൈദ്യുതിയുടെ അഭാവവും അടിസ്ഥന സൗകര്യങ്ങളുടെ കുറവും ചൈനയെ പിന്നോട്ട് വലിച്ച ഘടകങ്ങളാണ്. എന്നാല്‍, ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന വസ്തുക്കള്‍ കയറ്റുമതി ചെയ്യുന്നതിനു പുറമേ ഇവിടെ ത്തന്നെ വിറ്റഴിക്കാന്‍ കഴിയുന്നുവെന്നുള്ളത് ഇന്ത്യയെ ഒരു വന്‍ കമ്പോളമാക്കി മാറ്റുകയും ചെയ്യുന്നുണ്ട്.