പശുത്തോല്‍ ഉപയോഗിച്ചു നിര്‍മിച്ച ഷൂ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനെതിരെ ആര്‍.എസ്.എസ് രംഗത്ത്

single-img
13 November 2015

brown_cow_leather_elevator_insoles_dress_shoes_7cm_k6531_2__1_2

പശുത്തോല്‍ ഉപയോഗിച്ചു നിര്‍മിച്ച ഷൂ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ വില്‍പ്പനയ്ക്കുവച്ചതിന് പ്രമുഖ ഓണ്‍ലൈന്‍ വസ്ത്രവ്യാപാരികളായ മിന്ത്ര ഡോട്ട് കോമിനെതിരെ ആര്‍.എസ്.എസ് രംഗത്ത്. മിന്ത്രയ്‌ക്കെതിരെ സര്‍ക്കാര്‍ ഉടന്‍ നടപടി എടുക്കണമെന്ന് ആവശ്യം. ട്വിറ്ററിലൂടെയാണ് ആര്‍.എസ്.എസ് പ്രതികരിച്ചിരിക്കുന്നത്.

ആര്‍.എസ്.എസ് ഓര്‍ഗ് അക്കൗണ്ടിലാണ് പ്രസ്താവന പ്രത്യക്ഷപ്പെട്ടത്. മിന്ത്രയുടെ പേജില്‍ ഉത്പന്നത്തെ കുറിച്ച് നല്‍കിയിരിക്കുന്ന വിവരണത്തിന്റെ ചിത്രമുള്‍പ്പെടെയാണ് പ്രസ്താവന വന്നത്. കമ്പനി പശുത്തോല്‍ ഷൂസ് വില്‍പ്പനയിലൂടെ ഹിന്ദുക്കളുടെ മതവികാരത്തെയാണ് വ്രണപ്പെടുത്തിയിരിക്കുന്നത് എന്നും സര്‍ക്കാര്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് ആര്‍.എസ്.എസ് പറഞ്ഞത്. എന്നാല്‍ നിങ്ങളുടെ വികാരങ്ങളെ ഞങ്ങള്‍ മാനിക്കുന്നുവെന്നും തുകല്‍ ഉത്പന്നങ്ങളുടെ വില്‍പ്പന നിയമവിരുദ്ധമല്ല എന്നുമാണ് മിന്ത്ര പ്രതികരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള പ്രമുഖ ബി.ജെ.പിആര്‍.എസ്.എസ് നേതാക്കളെല്ലാം ഫോളോവേഴ്‌സ് ചെയ്യുന്ന പ്രൊഫൈലായ ആര്‍.എസ്.എസ് ഓര്‍ഗ് സ്വയംസേവകരിലൊരാളാണ് കൈകാര്യം ചെയ്യുന്നതെന്നാണ് വിരം. മിന്ത്രയെ കുറിച്ചുള്ള ഈ ട്വീറ്റ് പൊതുജനാഭിപ്രായമാണെന്നും കര്‍ണാടകയിലെ ആര്‍.എസ്.എസ് മാധ്യമവിഭാഗത്തിന്റെ മേല്‍നോട്ടക്കാരനായ രാജേഷ് പദ്മര്‍ പറഞ്ഞു.