ദുബായ് ഭരണാധികാരി ശേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ ട്വിറ്ററില്‍ പിന്തുടരുന്നവരുടെ എണ്ണം 50 ലക്ഷം കഴിഞ്ഞു

single-img
14 November 2015

makhthoomദുബായി: ദുബായ് ഭരണാധികാരി ശേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് ട്വിറ്ററില്‍ പിന്തുടരുന്നവരുടെ എണ്ണം 50 ലക്ഷം കഴിഞ്ഞു. ഇതോടെ ഇദ്ദേഹത്തിന്‍റെ സോഷ്യല്‍മീഡിയയില്‍ പിന്തുടരുന്ന ആളുകളുടെ എണ്ണം 1.5 കോടിയായി. ഇതില്‍ 45 ശതമാനം പേരും ട്വിറ്റര്‍ വഴിയാണ്. ലോകത്തിലെ സോഷ്യല്‍മീഡിയയില്‍ ഏറ്റവും സ്വദീനശക്തിയുള്ള 5 നേതാക്കളില്‍ ഒരാളാണ് ശേഖ്  മക്തൂം,

യൂറോപ്പ്, അമേരിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ദുബായി ഭരണാധികാരിയെ ട്വിറ്ററില്‍ പിന്തുടരുന്നുണ്ടെങ്കില്‍ കൂടുതല്‍ പേര്‍ ജിസിസി രാജ്യങ്ങളിലാണ് ഇദ്ദേഹത്തിന്‍റെ സൗഹൃദ വലയത്തിലുള്ളത്. ഇത് മൊത്തം ഫോളേവേര്‍സിന്‍റെ 62 ശതമാനത്തോളം വരും.