1000 ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ 18000 ഗ്രാമങ്ങളില്‍ വൈദ്യുതിയെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

single-img
14 November 2015

modi-wembley-759

ലണ്ടന്‍ മണ്ണിന്റെ ഹൃദയം കവര്‍ന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം. ഇന്ത്യയിലെ 18000 ഗ്രാമങ്ങളില്‍ ആയിരം ദിവസത്തിനകം വൈദ്യുതിയെത്തിയ്ക്കുമെന്നാണ് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സംഘടനകളുടെ സ്വീകരണ പരിപാടിയില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. വളരെ വേഗത്തില്‍ ഇന്ത്യ പുരോഗതിയിലേയ്ക്ക് കുതിയ്ക്കുകയാണെന്നും മോദി പറഞ്ഞു.

മഹാത്മാഗാന്ധിയുടെ 150മത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 2019ല്‍ ഇന്ത്യയില്‍ മുഴുവന്‍ 24 മണിക്കൂര്‍ വൈദ്യുതി ലഭ്യമാക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. സൗരോര്‍ജ്ജ പദ്ധതികളും കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിയ്ക്കുന്ന പദ്ധതികളും രാജ്യത്ത് വര്‍ദ്ധിപ്പിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഒരു ദിവസം 175 ജിഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിയ്ക്കുമെന്നും മോദി അറിയിച്ചു.

ഇന്ത്യാക്കാരും ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യന്‍ വംശജരുമായി 60000ത്തോളം പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണും പരിപാടിയില്‍ സംബന്ധിച്ചു.