ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനും ഭാര്യയ്ക്കും നരേന്ദ്രമോദി സമ്മാനമായി നല്‍കിയത് കേരളത്തിന്റെ പൈതൃക ബിംബങ്ങളിലൊന്നായ ആറന്മുള കണ്ണാടി

single-img
14 November 2015

12243849_464463090422923_1958732348_n

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനും ഭാര്യയ്ക്കും സമ്മാനമായി നല്‍കിയത് കേരളത്തിന്റെ പൈതൃക ബിംബങ്ങളിലൊന്നായ ആറന്മുള കണ്ണാടി. കൂടെ മരവും മാര്‍ബിളും വെള്ളിയും ഉപയോഗിച്ച് കൈകൊണ്ട് നിര്‍മ്മിച്ച ബുക്ക്സ്റ്റാന്‍ഡും സമ്മാനിച്ചു.

സ്റ്റാന്‍ഡിനോടൊപ്പം ചേര്‍ന്നുള്ള മണിയില്‍ ഭഗവത് ഗീതയിലെ സൂക്തങ്ങള്‍ സംസ്‌കൃതത്തിലും ഇംഗ്ലീഷിലും ആലേഖനം ചെയ്തിട്ടുണ്ട്. ബുക്ക്സ്റ്റാന്‍ഡ് കൂടാതെ ഒന്നാം ലോക മഹായുദ്ധകാലത്ത് യുദ്ധത്തിലേര്‍പ്പെട്ട സൈനികര്‍ എഴുതിയ കത്തുകള്‍ പ്രസിദ്ധീകരിച്ച ‘ഇന്ത്യന്‍ വോയിസസ് ഓഫ് ദി ഗ്രേറ്റ് വാര്‍’ എന്ന പുസ്തകവും മോദി കാമറൂണിന് നല്‍കി.

പ്രധാനമന്ത്രിക്കും ഭാര്യയ്ക്കും സമ്മാനങ്ങള്‍ നല്‍കിയ കാര്യം നരേന്ദ്രമോദി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.