ഗോഡ്‌സേ കൊലപാതകി തന്നെയാണെന്നും, ഗാന്ധി വധത്തിലൂടെ ഹിന്ദുത്വത്തെ അപമാനിക്കുകയാണ് ഗോഡ്‌സെ ചെയ്തതെന്നും മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് എം.ജി. വൈദ്യ

single-img
16 November 2015

vaidya-29_350_032513091344

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വധിച്ച നാഥൂറാം വിനായക ഗോഡ്‌സെയ്‌ക്കെതിരെ ആര്‍.എസ്.എസ് നേതാവ്. ഗോഡ്‌സേ കൊലപാതകി തന്നെയാണെന്നും, ഗാന്ധി വധത്തിലൂടെ ഹിന്ദുത്വത്തെ അപമാനിക്കുകയാണ് ഗോഡ്‌സെ ചെയ്തതെന്നും മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് എം.ജി. വൈദ്യ പറഞ്ഞു. ഗോഡ്‌സെയെ വീരനും, ധീരനുമൊക്കെയാക്കി തീവ്രഹിന്ദുത്വ സംഘടനകള്‍ അദ്ദേഹത്തെ തൂക്കിലേറ്റിയ ദിവസം ശൗര്യദിവസ് ആയി ആചരിച്ചതിനു പിന്നാലെയാണ് ഗോഡ്‌സേയെ തള്ളിപ്പറഞ്ഞ് വൈദ്യ രംഗത്തെത്തിയത്.

ഗോഡ്‌സേയെ തൂക്കിലേറ്റിയ ദിവസമായ ഇന്നലെ ഹിന്ദുമഹാസഭയടക്കമുളള സംഘടനകള്‍ മുംബൈയില്‍ ഗോഡ്‌സെയുടെ അനുസ്മരണവും നടത്തിയിരുന്നു. ഗോഡ്‌സെയെ വിശുദ്ധനാക്കാനുളള നീക്കങ്ങളോട് തനിക്ക് യോജിപ്പില്ലെന്നും, ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടാണ് നേരിടേണ്ടതെന്നും അല്ലാതെ ഗോഡ്‌സെ ചെയ്തതുപോലെ ഗാന്ധിവധം നടത്തിയല്ലാ എന്നും വൈദ്യ പറഞ്ഞു.

ഹിന്ദുത്വത്തെ ഗാന്ധിവധത്തിലൂടെ ഗോഡ്‌സെ ഉത്തേജിപ്പിച്ചെന്നാണ് ചിലരുടെ വിചാരമെന്നും, ഇതിലൂടെ ഹിന്ദുത്വം അപമാനിക്കപ്പെടുകയാണ് ഉണ്ടായതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഗോഡ്‌സെയുടേത് തികച്ചും ഹീനമായ നടപടിയായിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.