പെപ്‌സിയുടെ സ്റ്റിക്കർ ഒട്ടിച്ച് സൗദിയിലേക്ക് ബിയർ കടത്താൻ ശ്രമം

single-img
17 November 2015

pepsiറിയാദ്: പെപ്‌സിയുടെ ലേബൽ ഒട്ടിച്ച് സൗദിയിലേക്ക് ബിയർ കടത്താൻ ശ്രമം. അൽ ബത്താർ അതിർത്തിയിൽ നിന്നും സൗദി കസ്റ്റംസ് ഉദ്യോഗസ്ഥർ ബിയർ ബോട്ടിലുകൾ പിടികൂടി. ഹെയിൻകെയിൻ ബിയർ ക്യാനുകൾക്ക് മുകളിലൂടെ പെപ്സിയുടെ  നീലനിറത്തിലുള്ള സ്റ്റിക്കർ ഒട്ടിച്ച് കടത്താൻ ശ്രമിച്ച 48,000 ബോട്ടിൽ ബിയറുകളാണ് പിടികൂടിയത്.

ഇസ്ലാം മതാനുഷ്ടാന നിയമങ്ങൾ നിലവിലുള്ള രാജ്യമായ സൗദിയിൽ മദ്യം ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതും കടത്താൻ ശ്രമിക്കുന്നതും ക്രിമിനൽ കുറ്റമാണ്.

മദ്യത്തിന്റെ ഉപയോഗം നിയമവിരുദ്ധമാണെങ്കിലും വഹാബി ഭരണകൂടത്തിൽ ബിയറിന് ആവശ്യക്കാർ ഏറെയാണെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. ഇത്തരം കുറ്റങ്ങൾക്ക് വധശിക്ഷയാണ് സൗദിയിൽ വിധിക്കുന്നത്.