കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഇടതുപക്ഷത്തിന് കോണ്‍ഗ്രസ് വിമതന്റെ നിരുപാധിക പിന്തുണ

single-img
18 November 2015

pk.rageshകോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് വിമതന്‍ പി.കെ. രാഗേഷ്. കണ്ണൂര്‍ കോര്‍പറേഷനിലെ മേയര്‍ തെരഞ്ഞടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ച കെപിസിസി സെക്രട്ടറി സുമ ബാലകൃഷ്ണനെ മാറ്റില്ലെന്ന കോണ്‍ഗ്രസ് നിലപാടിനെ തുടര്‍ന്ന് ഇടതുപക്ഷത്തിന് നിരുപാധിക പിന്തുണ രാഗേഷ് വാഗ്ദാനം ചെയ്തു. തന്റെ ആവശ്യങ്ങള്‍ ഡിസിസി അംഗീകരിച്ചില്ലെങ്കില്‍ എല്‍ഡിഎഫിനു നിരുപാധികം പിന്തുണ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

അവസാന നിമിഷത്തെ വിലപേശലല്ല താന്‍ നടത്തുന്നത്. കോണ്‍ഗ്രസുകാരന്റെ വികാരമാണ് തന്നെ നയിക്കുന്നതെന്നും രാഗേഷ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു. ഇതിനെതുടര്‍ന്ന് രാഗേഷിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് വീണ്ടും ശ്രമം തുടങ്ങി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കു വോട്ടു ചെയ്താല്‍ പി.കെ. രാഗേഷിനെ അടക്കമുള്ളവരെ പാര്‍ട്ടിയിലേക്കു തിരിച്ചെടുക്കുമെന്നു മന്ത്രി കെ.സി. ജോസഫ് അറിയിച്ചിരുന്നു.