പാരീസ് ഭീകരാക്രമണം: മുഖ്യസൂത്രധാരന്‍ കൊല്ലപ്പെട്ടു

single-img
19 November 2015

imageപാരീസില്‍ 129 പേരുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആക്രമണത്തിന്റെ മൂഖ്യ സൂത്രധാരനെന്ന് കരുതുന്ന അബ്ദുല്‍ ഹമീദ് അബൗദ് കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം സെന്റ് ഡെനീസില്‍ നടന്ന പൊലീസ് വെടിവ യ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. വടക്കന്‍ പാരീസിലെ ഒരു ബഹുനില കെട്ടിടത്തില്‍ ശരീരമാസകലം വെടിയുണ്ടയേറ്റ നിലയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനയിലൂടെയാണ് മരിച്ചത് അബൗദ് തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചത്. 27 കാരനാണ് ബെല്‍ജിയന്‍ പൗരനായ അബൗദ്. ശനിയാഴ്ചത്തെ ആക്രമണത്തിനിടയില്‍ പൊട്ടിത്തെറിച്ച വനിതാ ചാവേര്‍ അബൗദിന്റെ അടുത്ത ബന്ധുവാണ്. ഹസ്‌ന ഐബൂലാസെന്‍ എന്ന യുവതിയാണ് പോലീസ് റെയ്ഡിനിടെ സ്വയം പൊട്ടിത്തെറിച്ചത്.
ഇതിനിടെ ഫ്രാന്‍സിനെതിരെ ഐഎസ് രാസായുധം പ്രയോഗിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഫ്രഞ്ച് പ്രധാനമന്ത്രി മാന്വല്‍ വാള്‍സാണ് ഇക്കാര്യം വ്യക്തമാക്കിയത്.