അടിസ്ഥാന ശമ്പളത്തില്‍ 16 ശതമാനം വര്‍ധന : ഏഴാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു

single-img
19 November 2015

rupee-reuters-new_625x300_61421496524അടിസ്ഥാന ശമ്പളത്തില്‍ 16 ശതമാനം വര്‍ധന ശുപാര്‍ശ ചെയ്യുന്ന ഏഴാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. 3.55 % ശമ്പള വര്‍ധനവിന് ശുപാര്‍ശ. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 14.27 ശതമാനം അടിസ്ഥാന ശമ്പളത്തില്‍ വര്‍ധനവ് വേണമെന്ന് ഏഴാം ശമ്പള കമ്മീഷന്‍. പെന്‍ഷനുകളില്‍ 24 ശതമാനമാണ് വര്‍ധന. പുതിയ ശമ്പള സ്‌കെയില്‍ പ്രകാരം ഏറ്റവും കുറഞ്ഞ ശമ്പളം 18,000 രൂപയായിരിക്കും. ജസ്റ്റിസ് എ.കെ മാഥൂര്‍ അധ്യക്ഷനായ കമ്മീഷനാണ് പുതുക്കിയ ശമ്പളം നിശ്ചയിച്ചത്. 2016 ജനുവരി 1മുതല്‍ ശമ്പള വര്‍ധന നിലവില്‍ വരും. ശുപാര്‍ശകള്‍ പെട്ടന്നു തന്നെ നടപ്പിലാക്കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.ഉദ്യോഗസ്ഥ തലത്തില്‍ ഏറ്റവും ഉയര്‍ന്ന ശമ്പളം 2,25,000 രൂപയാണ്. കാബിനറ്റ് സെക്രട്ടറി റാങ്കിലുള്ളവര്‍ക്ക് 2,50,000 രൂപയാണ് പുതിയ ശമ്പളമായി നിശ്ചയിച്ചിരിക്കുന്നത്. 2014 ഫെബ്രുവരിയിലാണ് കമ്മീഷനെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചത്.