ഐസിസ് തീവ്രവാദികള്‍ ഇക്കൊല്ലം കൊന്നു തള്ളിയത് 800 പേരെ

single-img
20 November 2015

isis
ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരെ ഉന്‍മൂലനം ചെയ്യാന്‍ ലോക രാജ്യങ്ങള്‍ കൈകോര്‍ക്കുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ആശയപരവും ഭൂമിശാസ്ത്രപരവുമായ അഭിപ്രായഭിന്നതകള്‍ മാറ്റിവച്ച് ഐക്യരാഷ്ട്രസഭ രക്ഷാസമിതിയില്‍ സ്ഥിരാംഗങ്ങളായ രാജ്യങ്ങളും രംഗത്തിറങ്ങുമെന്നാണ് സൂചന. ഐഎസിനെതിരായി പൊതു യുദ്ധം പ്രഖ്യാപിക്കുന്ന കാര്യവും യുഎന്‍ രക്ഷാസമിതിയിലെ അംഗങ്ങള്‍ പരിഗണിക്കുന്നതായി രാജ്യാന്തര മാധ്യമമായ ദി ഇന്‍ഡിപന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഈ വര്‍ഷം മാത്രം ഐസിസ് തീവ്രവാദികള്‍ കൊന്നൊടുക്കിയത് എണ്ണൂറ് പേരെ. സിറിയയിലും ഇറാഖിലും നിരപരാധികളെ കൊലപ്പെടുത്തിയതിന് പുറമെ പാരീസ് അടക്കം യൂറോപ്പിലേക്കും ഇസ്ലാമിക് സ്‌റ്റേറ്റ് കൂട്ടക്കുരുതി വ്യാപിപ്പിച്ചു.

റഷ്യന്‍ വിമാനം വെടിവച്ചിട്ടതും പാരീസിലെ കൂട്ടക്കുരുതിയുമാണ് ഐ.എസ് നടത്തിയ ഏറ്റവും പുതിയ കൂട്ടക്കുരുതി.   രക്തക്കൊതിയുടെ കാര്യത്തില്‍ ഐ.എസ് അല്‍-ഖെയ്ദയെ കടത്തിവെട്ടുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. ഐ.എസിനെതിരെ സൈനിക നീക്കം നടത്തുന്ന രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് പുതിയ ആക്രമണം.

റഷ്യന്‍ വിമാനം വെടിവച്ചിട്ട സംഭവത്തില്‍ റഷ്യയെയും ഈജിപ്റ്റിനെയും ഐ.എസ് ലക്ഷ്യമിട്ടു.   സ്വന്തം അധീന പ്രദേശമായ ഇറാഖിലും സിറിയയിലും രക്തം മരവിപ്പിക്കുന്ന കൊലപാതക പരമ്പരകള്‍ക്ക് തുടക്കമിട്ട് ഐ.എസ് ഇപ്പോള്‍ വിദേശ പൗരന്‍മാരെയാണ് ലക്ഷ്യമിടുന്നത്.