മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141.1 അടിയായി

single-img
6 December 2015

Journey-to-Mullaperiyarകനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് അടുക്കുന്നു. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 141.1 അടിയായി ഉയര്‍ന്നു.കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട് ജലമെടുക്കുന്നത് കുറച്ചതാണ് ജലനിരപ്പ് വര്‍ധിക്കാനിടയാക്കിയത്. ഡാമില്‍ ചിലയിടങ്ങളില്‍ കഴിഞ്ഞ ദിവസം പ്രത്യേക സംഘം ചോര്‍ച്ചകള്‍ കണ്ടെത്തിയിരുന്നു.തേക്കടി, കുമിളി, പെരിയാര്‍ എന്നിവിടങ്ങളില്‍ പെയ്ത മഴയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തിയത്. തമിഴ്‌നാട്ടില്‍ കനത്ത മഴ ലഭിച്ചതോടെ മുല്ലപ്പെരിയാറില്‍ നിന്ന് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് ഗണ്യമായി കുറച്ചിട്ടുണ്ട്. ഇതും ജലനിരപ്പ് ഉയരാന്‍ കാരണമായി. തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ടും നിറഞ്ഞിരിക്കുകയാണ്.സുരക്ഷ കാര്യങ്ങള്‍ വിലയിരുത്താന്‍ മുല്ലപെരിയാര്‍ ഉപസമിതി ഡാം സന്ദര്‍ശിച്ചു.