വെള്ളപ്പൊക്കം; തമിഴ്നാടിന് 50,000 കോടി രൂപ നഷ്‌ടം

single-img
6 December 2015

people-travel-safer-through-flooded-places-chennai_9e537492-9a58-11e5-bc54-68b8564a9f80ചെന്നൈ:   മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും തമിഴ്നാടിന് ഇതുവരെ നഷ്‌ടം 50,000 കോടി രൂപ കടന്നതായി കണക്കുകള്‍. ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ നഷ്‌ടം ഒരു ലക്ഷം കോടിയിലെത്തിയേക്കുമെന്ന് റവന്യു വകുപ്പ് അറിയിച്ചു.

മുഡിച്ചൂർ, താംബരം, സൈദാപേട്ട്, ജാഫർഖാൻപേട്ട്, വെളാച്ചേരി തുടങ്ങിയ പ്രദേശങ്ങളിൽ ജനങ്ങൾക്ക് നിരവധി വസ്‌തുക്കളും വീട്ടുപകരണങ്ങളും നഷ്‌ടപ്പെട്ടു. കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, കാർ, സ്‌കൂട്ടർ, ഫ്രിഡ്‌ജ്, ടി.വി തുടങ്ങിയവയെല്ലാം നിരവധി പേർക്ക് നഷ്‌ടമായി.

ലക്ഷ്‌മീപുരം, മണിമംഗലം, കൃഷ്‌ണനഗർ, വേളാച്ചേരി, മടിപക്കം എന്നിവിടങ്ങളിലായി 2000ത്തോളം കാറുകളാണ് വെള്ളത്തിനടിയിലായത്. കൂടാതെ പലർക്കും ധാന്യങ്ങളും കന്നുകാലികളും നഷ്‌ടപ്പെട്ടു.