മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോയെന്ന് നാളെ അറിയാം;മുഖ്യമന്ത്രിയുടെ സിഡി ബിജു രാധാകൃഷ്ണൻ ഹാജരാക്കാൻ ഇനി 24 മണിക്കൂർ സമയം

single-img
9 December 2015

SolarImgസോളാര്‍ കേസിലെ പ്രതി സരിതയെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ലൈംഗികമായി ഉപയോഗിച്ചുവെന്ന ബിജു രാധാകൃഷ്ണന്റെ ആരോപണത്തിൽ തെളിവിനായി സിഡി ഹാജരാക്കാൻ 24 മണിക്കൂർ സമയം.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ബിജു രാധാകൃഷന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കുള്ള തെളിവായ സിഡികള്‍ ഡിസംബര്‍ 10ന് ഹാജരാക്കണമെന്ന് സോളാര്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.

ബിജു രാധാകൃഷ്ണൻ തനിക്കെതിരേ കൈവശമുള്ള സിഡി ഹാജരാക്കണമെന്ന് മുഖ്യമന്ത്രിയും വെല്ലുവിളിച്ചിരുന്നു.ആരോപണത്തില്‍ ഒരു ശതമാനമെങ്കിലും ശരിയാണെങ്കില്‍ മുഖ്യമന്ത്രിപദം ഉപേക്ഷിക്കുന്നതിന് പുറമേ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു.

ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും പ്രവര്‍ത്തികള്‍ പറഞ്ഞാല്‍ പിന്നെ പോയി കുളിച്ച് ശുദ്ധമായി വരേണ്ട അവസ്ഥയാണെന്നും ഉമ്മന്‍ചാണ്ടിയും കൂട്ടരും കേരളത്തിന്റെ പേര് മുഴുവന്‍ കളഞ്ഞുകുളിച്ചതായും ആരോപണത്തെക്കുറിച്ച് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നിയമസഭയിൽ പറഞ്ഞത്

രാഷ്ട്രീയ കേരളം ഏറെ ആകാംഷയോടെയാണു ബിജു രാധാകൃഷ്ണൻ സിഡി ഹാജരാക്കുമോ എന്ന് കാത്തിരിക്കുന്നത്.സിഡി ഹാജരാക്കിയാൽ മുഖ്യമന്ത്രി സ്ഥാനം ഉമ്മൻ ചാണ്ടി രാജി വെയ്ക്കേണ്ടി വരും.അല്ലെങ്കിൽ ബിജുവിന്റെ ആരോപണം ഏറ്റ് പിടിച്ച പ്രതിപക്ഷത്തിനു അത് ക്ഷീണമാവും

സീഡികൾ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ബിജു സ്വന്തം അഭിഭാഷകരോട് പോലും വെളിപ്പെടുത്തിയിട്ടില്ല. തെളിവ് ഹാജരാക്കിയില്ലെങ്കിൽ, അത് പിടിച്ചെടുക്കാൻ ഉത്തരവിടാനുള്ള അധികാരം കമീഷനുണ്ട്.ആരോപണത്തിെൻറ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭക്കുള്ളിൽ ബഹളമുണ്ടാക്കിയെങ്കിലും സഭക്ക് പുറത്തുള്ള പ്രക്ഷോഭം പത്താം തീയതിക്ക് ശേഷം മതി എന്ന് തീരുമാനിച്ചിരിക്കുകയാണ്. ഭരണപക്ഷമാകട്ടെ, ആരോപണത്തെ പ്രതിരോധിക്കാൻ സംസ്​ഥാനത്ത് ഉടനീളം സംഘടിപ്പിക്കാൻ തീരുമാനിച്ച പൊതുയോഗങ്ങളും പത്താംതീയതിക്ക് ശേഷം മതി എന്ന നിലപാടിലാണ്.