അധോലോക ഭീഷണി വകവയ്ക്കാതെ ദാവൂദ് ഇബ്രാഹിമിന്റെ ഹോട്ടല്‍ മലയാളി പത്രപ്രവര്ത്തകന് 4.8 കോടി രൂപയ്ക്ക് ലലത്തില്‍ പിടിച്ചത് പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടി ഒരു വിദ്യാഭ്യാസ കേന്ദ്രം തുടങ്ങാന്‍
അധോലോക ഭീഷണി വകവയ്ക്കാതെ ദാവൂദ് ഇബ്രാഹിമിന്റെ ഹോട്ടല്‍ മലയാളി പത്രപ്രവര്ത്തകന് എസ്.ബാലകൃഷ്ണന് 4.8 കോടി രൂപയ്ക്ക് ലലത്തില്‍ പിടിച്ചത് പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടി ഇവിടെ ഒരു വിദ്യാഭ്യാസ കേന്ദ്രം തുടങ്ങാന്‍. മുംബൈയിലെ പാക്മോഡിയ സ്ട്രീറ്റിലുള്ള ഡല്‍ഹി സൈക്ക എന്ന് ഹോട്ടലാണ് ബാലകൃഷ്ണന് ലേലത്തിലെടുത്തത്. മഹാരാഷ്ട്ര സര്‍ക്കാര്‍ കൊളമ്പോയിലെ ഹോട്ടല്‍ ഡിപ്ലോമാറ്റില്‍ വച്ച് നടത്തിയ ലേലത്തിലാണ് ബാലകൃഷ്ണന് ഹോട്ടല്‍ സ്വന്തമാക്കിയത്.
ഹോട്ടല്‍ ലേലത്തില്‍ പങ്കെടുക്കാനുള്ള ബാലകൃഷ്ണന്റെ തീരുമാനം വാര്‍ത്തയായതോടെ ബാലകൃഷ്ണന് ഭീഷണിയുമായി ഛോട്ടാ ഷക്കീല്‍ രംഗത്തെത്തിയിരുന്നു. ദേശസേവ സമിതിക്കുവേണ്ടിയാണ് താന്‍ ലേലത്തില്‍ പങ്കൈടുത്തത് എന്ന് എസ്.ബാലകൃഷ്ണന് ലേലത്തിന് ശേഷം പറഞ്ഞു.പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടി ഇവിടെ ഒരു വിദ്യാഭ്യാസ കേന്ദ്രം തുടങ്ങാനാണ് ബാലകൃഷ്ണന് തീരുമാനിച്ചിരിക്കുന്നത്.
ദാവൂദിന്റെ 15 വര്‍ഷം പഴക്കമുള്ള ഹ്യൂണ്ടായ് അക്സന്റ് കാറും ലേലത്തിനുണ്ടായിരുന്നു. കാര്‍ 3.2 ലക്ഷത്തിന് ഹിന്ദു മഹാസഭയാണ് ലേലത്തില്‍ പിടിച്ചത് കാര്‍ കത്തിച്ചു കളയുമെന്ന് ഹിന്ദു മഹാസഭ പ്രസിഡന്റ് സ്വാമി ചക്രവാണി അറിയിച്ചു.