ഒരേ കേസില്‍ പ്രതികളായ എനിക്കും സരിതയ്ക്കും രണ്ട് നീതി:ബിജു രാധാകൃഷ്ണന്‍

single-img
11 December 2015

biju radhakrishnanഒരേ കേസില്‍ പ്രതികളായ എനിക്കും സരിതയ്ക്കും രണ്ട് നീതിയാണ്. എനിക്കും അവകാശങ്ങളുണ്ട്. അത് സംരക്ഷിക്കപ്പെടണം. സരിതയുടെ കത്ത് കണ്ടെത്താനോ കമ്മിഷന്‍ മുമ്പാകെ ഹാജരാക്കാനോ ആരും താത്പര്യം കാണിക്കുന്നില്ല. എനിക്കെതിരെയാണ് എല്ലാവരും.- ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.ഞാന്‍ പറഞ്ഞത് നൂറു ശതമാനം ശരിയാണ്. ശക്തമായ തെളിവുകളുണ്ട്. സോളാര്‍ കേസില്‍ ഞാന്‍ അനുഭവിച്ചതിനൊക്കെ മറുപടിയായാണ് ഈ തെളിവുകള്‍ കൊണ്ടുവരുന്നത്- ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.