പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചതിനേത്തുടര്‍ന്ന് മന്ത്രി കെ.പി മോഹനന്‍ ഇറങ്ങിപ്പോയി

single-img
14 December 2015

K.P Mohanan - 5പ്രധാനമന്ത്രി നരേന്ദ്രമോദി താമസിക്കുന്ന കൊച്ചിയിലെ താജ് ഹോട്ടലില്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ  തടഞ്ഞുവെച്ചതിനേത്തുടര്‍ന്ന് മന്ത്രി കെ.പി മോഹനന്‍ ഇറങ്ങിപ്പോയി.  മന്ത്രിയാണെന്നറിഞ്ഞിട്ടും ഹോട്ടലിന് അകത്ത് കടക്കാന്‍ സമ്മതിച്ചില്ല. 15 മിനിട്ടോളം പുറത്ത് കാത്തുനിന്ന ശേഷമാണ് മന്ത്രി പ്രതിഷേധിച്ച് തിരിച്ചുപോയത്. പ്രധാനമന്ത്രിയുടെ മിനിസ്റ്റര്‍ ഇന്‍ വെയിറ്റിങ് ആണ് മന്ത്രി മോഹനന്‍.എന്നാൽ മന്ത്രിയാണെന്ന് അറിയാതെ സംഭവിച്ചതാണെന്നും സംഭവത്തില്‍ മാപ്പു ചോദിക്കുന്നുവെന്നും എസ്.പി.ജി തലവന്‍ പിയൂഷ് താണ്ഡേ പറഞ്ഞു.