ഏറ്റുമാനൂരില്‍ അന്യസംസ്ഥാന തൊഴിലാളി വൃദ്ധയെ വെട്ടിക്കൊന്നു

single-img
14 December 2015

crimeഏറ്റുമാനൂരില്‍ അന്യസംസ്ഥാന തൊഴിലാളി വൃദ്ധയെ വെട്ടിക്കൊന്നു. കട്ടച്ചിറ സ്വദേശി ത്രേസ്യാമ്മയാണ് കൊല്ലപ്പെട്ടത്. ആറ് പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു.സംഭവത്തില്‍ തമിഴ്‌നാട് വേളാങ്കണ്ണി സ്വദേശി മുരുകേശനെ ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ത്രേസ്യാമ്മയുടെ ജീവന്‍ രക്ഷിക്കാനായില്ല. നാട്ടുകരാണ് മുരുകേശനെ പിടികൂടി പൊലീസിന് കൈമാറിയത്. ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയെന്നാണ് വിവരം. അതേസമയം, അക്രമത്തിന് കാരണമെന്താണെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.