ഭിന്നശേഷിയുമായി ജനിക്കുന്ന കുഞ്ഞുങ്ങളെ കൊന്നൊടുക്കാന്‍ ഐസിസിന്റെ ഫത്വ

single-img
15 December 2015

AP_isis_kab_150211_1_12x5_1600മൊസൂള്‍: ഭിന്നശേഷിയുമായി ജനിക്കുന്ന കുഞ്ഞുങ്ങളെ  കൊന്നൊടുക്കാന്‍  ഐസിസിന്റെ ഫത്വ. ഇറാഖിലെ മനുഷ്യാവകാശസംഘടനയായ ‘മൊസൂള്‍ ഐ’ ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഇപ്രകാരം പിറന്ന 38 കുഞ്ഞുങ്ങളെ ഭീകരര്‍ ഇതിനോടകം കൊന്നൊടുക്കിയതായി സംഘടന സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി.

ഇതില്‍ ഒരാഴ്ചമുതല്‍ മൂന്നുമാസംവരെ പ്രായമുള്ള നവജാതശിശുക്കള്‍ ഉള്‍പ്പെടും. വിഷം കുത്തിവെച്ചും ശ്വാസം മുട്ടിച്ചുമാണ് ഇവരെ കൊലപ്പെടുത്തുന്നത്. ഭീകരസംഘടനയായ ഐ.എസ്സിന്റെ പ്രധാനനേതാക്കളിലൊരാളായ അബു സയ്യദ് അല്‍ജസ്രാവിയാണ് ഫത്വ പുറപ്പെടുവിച്ചിട്ടുള്ളത്. സിറിയയിലും മൊസൂളിലും ഇത്തരം കൊലപാതകങ്ങള്‍ നടന്നതായി മൊസൂള്‍ ഐ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.