ഇന്ത്യക്ക് വേണ്ടി ചാരപ്പണി നടത്തിയ കുറ്റത്തിന് യുഎഇയില്‍ മലയാളിക്ക് പത്ത് വര്‍ഷത്തെ തടവ്

single-img
15 December 2015

gavel judge courtഅബൂദബി: ഇന്ത്യക്ക് വേണ്ടി ചാരപ്പണി നടത്തിയെന്ന കുറ്റത്തിന് മലയാളിക്ക് പത്ത് വര്‍ഷം തടവും അഞ്ച് ലക്ഷം ദിര്‍ഹം പിഴയും ശിക്ഷ. സായിദ് തുറമുഖത്ത് ജോലി ചെയ്തിരുന്ന മുഹമ്മദ് ഇബ്രാഹിമിനെ തടവു ശിക്ഷ അനുഭവിച്ച ശേഷം  നാടുകടത്താനും കോടതി ഉത്തരവിട്ടു.

അബൂദബിയിലേക്ക് വരുന്നതും പോകുന്നതുമായ കപ്പലുകളുടെ വിവരങ്ങള്‍ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന് കൈമാറിയെന്ന കേസിലാണ് മുഹമ്മദ് ഇബ്രാഹിമിനെ ഫെഡറല്‍ സുപ്രീം കോടതി ശിക്ഷിച്ചത്.

മകളുടെ പാസ്‌പോര്‍ട്ട് അപേക്ഷ വേഗത്തിലാക്കുന്നതിനായി വിവരങ്ങള്‍ നല്‍കുവാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു താനെന്ന് മുഹമ്മദ് ഇബ്രാഹിം കോടതിയില്‍ പറഞ്ഞു. തുറമുഖത്തെ ഇലക്ട്രോണിക് സംവിധാനം അനുമതിയില്ലാതെ ഉപയോഗിച്ച് വിവരങ്ങള്‍ കൈവശമാക്കിയെന്ന് കോടതിയില്‍ വ്യക്തമായിരുന്നു. തുടര്‍ന്നാണ് കോടതി ശിക്ഷ വിധിച്ചത്.