നാഴികക്കല്ലായി സായുധസേനാ മേധാവികളുടെ സംയുക്തയോഗം ഐഎൻഎസ് വിക്രമാദിത്യയിൽ തുടങ്ങി.ബിജെപി എതിർപ്പ് മറികടന്ന് 2013ൽ കമ്മീഷൻ ചെയ്ത ‘ഐ.എന്‍.എസ്. വിക്രമാദിത്യ’ നാവികസേനയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലാണു

single-img
15 December 2015

article-0-191CADAA00000578-633_964x552നാഴികക്കല്ലായി സായുധസേനാ മേധാവികളുടെ സംയുക്തയോഗം ഐഎൻഎസ് വിക്രമാദിത്യയിൽ തുടങ്ങി.പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന യോഗത്തിൽ പ്രതിരോധമന്ത്രി മനോഹർ പരീക്കർ, കരസേനാ മേധാവി ദൽബീർ സിങ് സുഹാഗ്, വ്യോമസേനാ മേധാവി ഏയർ ചീഫ് മാർഷൽ അരൂപ് റാഹ, നാവികസേനാ മേധാവി അഡ്മിറൽ ആർ.കെ. ധോവൻ എന്നിവരും പങ്കെടുക്കുന്നുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ യുദ്ധക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യ 2013 നവംബര്‍ 16ന് റഷ്യയില്‍ നടന്ന ചടങ്ങില്‍ അന്നത്തെ പ്രതിരോധമന്ത്രി എ.കെ. ആന്റണിയും റഷ്യന്‍ ഉപപ്രധാനമന്ത്രി ദിമിത്രി റൊഗോസിനും ചേര്‍ന്നാണ് കമ്മിഷന്‍ ചെയ്തത്. റഷ്യയില്‍ നിന്ന് വാങ്ങിയ മിഗ്29 കെ. പോര്‍വിമാനങ്ങളാണ് ഈ പടക്കപ്പല്‍ വഹിക്കുന്നത്. 45 ദിവസം തുടര്‍ച്ചയായി ആഴക്കടലില്‍ സഞ്ചരിക്കാനുള്ള ശേഷിയുണ്ട്.

ഐ.എന്‍.എസ്. വിക്രമാദിത്യ റഷ്യയിൽ നിന്ന് വാങ്ങരുത് എന്നാവശ്യം ഉന്നയിച്ച് ബിജെപി വലിയ പ്രക്ഷോഭങ്ങൾ നടത്തിയിരുന്നു.എ.കെ. ആന്റണി പ്രതിരോധ മന്ത്രിയായതോടെ ഇടപാടു പൂർത്തിയാക്കുക ആയിരുന്നു.