തീവ്രവാദം തുടച്ചുമാറ്റാൻ സൗദിയുടെ നേതൃത്വത്തിൽ 34 രാഷ്ട്രങ്ങളുടെ സംയുക്ത സൈനികശക്തി

single-img
16 December 2015

saudi-war-palneറിയാദ്: ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തികൊണ്ട് വിളായാടുന്ന തീവ്രവാദ പ്രവർത്തനങ്ങൾക്ക് തടയിടാൻ സൗദി അറേബ്യയുടെ നേതൃത്വത്തിൽ 34 അറബ് രാഷ്ട്രങ്ങളുടെ സംയുക്ത സൈനികശക്തിക്ക് രൂപം നൽകുന്നു. ഐ.എസ്.പോലുള്ള ഭീകരവാദികളിൽ നിന്ന് അറബ് രാജ്യങ്ങളെ രക്ഷിക്കുകയാണ് മുന്നണിയുടെ ലക്ഷ്യമെന്ന് സൗദി വ്യക്തമാക്കി.

യു.എ.ഇ., ജോർദാൻ, പാകിസ്താൻ, ബഹ്‌റൈൻ, ബംഗ്ലൂദേശ്, ബെനിൻ, തുർക്കി, ഛാഡ്, ടോംഗോ, ടുണീഷ്യ, ജിബൂട്ടി, സെനഗൽ, സുഡാൻ, സിയറ ലിയോണ്‍, സൊമാലിയ, ഗാബോണ്‍, ഗിനിയ, പലസ്തീൻ, കൊമോറോസ്, ഖത്തർ, ഐവറികോസ്റ്റ്, കുവൈത്ത്, ലെബനൻ, ലിബിയ, മാലെദ്വീപ്, മാലി, മലേഷ്യ, ഈജിപ്ത്, മൊറോക്കോ, മൗരിറ്റാനിയ, നൈജർ, നൈജീരിയ, യെമൻ എന്നീ രാജ്യങ്ങളാണ് മുന്നണിയിലുള്ളത്. സൗദി തലസ്ഥാനമായ റിയാദിലാകും മുന്നണിയുടെ നീക്കങ്ങൾ ഏകോപിപ്പിക്കുകന്ന കേന്ദ്രം.

ഇൻഡൊനീഷ്യ അടക്കമുള്ള പത്തോളം മറ്റ് മുസ്ലിം രാഷ്ട്രങ്ങളും സഹകരിക്കും. അതേസമയംചിരവൈരികളായ ഇറാൻ പോലുള്ള രാഷ്ട്രങ്ങളെ പങ്കെടുപ്പിക്കില്ലെന്നും സൗദി പറഞ്ഞു. ഐ.എസ്സിനെ തകർക്കൽ മാത്രമല്ല, ഇറാഖ്, സിറിയ, ലിബിയ, ഈജിപ്ത്, അഫ്ഗാനിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ ഭീകരപ്രവർത്തനം അവസാനിപ്പിച്ച് സാധാരണജീവിതം തിരിച്ചുകൊണ്ടുവരിക കൂടിയാണ് ലക്ഷ്യമെന്നും സൗദി വ്യക്തമാക്കി.

ഐ.എസ്.പോലുള്ള ഭീകരസംഘടനകളെ തുരത്താൻ സൗദി അടക്കമുള്ള രാജ്യങ്ങൾ കൂടുതൽ ആർജവം കാട്ടണമെന്ന് അമേരിക്കയുൾപ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ സ്ഥിരമായി ആവശ്യപ്പെടുന്നുണ്ടായിരുന്നു.