പ്രതിമാ വിവാദത്തില്‍ തന്നെ ഒഴിവാക്കിയതില്‍ വെളളാപ്പളളിക്ക് പങ്കില്ല: ഉമ്മന്‍ചാണ്ടി

single-img
16 December 2015

oomenആര്‍. ശങ്കര്‍ പ്രതിമാ അനാച്‌ഛാദന ചടങ്ങില്‍നിന്നും തന്നെ ഒഴിവാക്കിയത്‌ എസ്‌.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനല്ലെന്ന്‌ ഉമ്മന്‍ചാണ്ടി. സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌ ദുഃഖത്തോടെയാണ്‌ വരരുതെന്ന്‌ അദ്ദേഹം അഭ്യര്‍ത്ഥിച്ചത്‌. താന്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന കത്ത് പിഎംഒ നിര്‍ബന്ധിച്ച് അയപ്പിച്ചതാണെന്നും പ്രോട്ടോക്കോള്‍ ഓഫിസറോടാണ് കത്ത് ആവശ്യപ്പെട്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പങ്കെടുക്കില്ലെന്ന് പരസ്യമായതിനു ശേഷമാണ് കത്ത് ആവശ്യപ്പെട്ടത്. സമ്മര്‍ദ്ദത്തിന്‌ പിന്നില്‍ ബി.ജെ.പിയാണെന്നാണ്‌ മനസിലാക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒരു പ്രമുഖ മാസികയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ തന്നെ ഒഴിവാക്കിയതില്‍ ദുഖമുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദന വിവാദം വെള്ളാപ്പള്ളി നടേശന്റെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള ഒത്തുകളിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. പ്രതിമാ അനാച്‌ഛാദനവുമായി ബന്ധപ്പെട്ട്‌ പ്രതിഷേധം രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക്‌ മുഖ്യമന്ത്രി കത്ത്‌ നല്‍കിയിരുന്നു.