ഖത്തര്‍ രാജകുടുംബത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടെ 26 പേരെ ഇറാഖില്‍ നിന്നും അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി

single-img
17 December 2015

map_of_iraqബാഗ്‌ദാദ്‌: ഖത്തര്‍ രാജകുടുംബത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടെ 26  വേട്ടക്കാരെ ഇറാഖിലെ മരുഭുമിയില്‍ നിന്നും അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി.  സമാവാ മരുഭൂമിയിലെ ബുസായാ ഏരിയയിലെ ക്യാമ്പില്‍ നിന്നും ബുധനാഴ്‌ച പുലര്‍ച്ചെയാണ് തട്ടിക്കൊണ്ടു പോകല്‍. 100 ലധികം പേര്‍ ഉള്‍പ്പെട്ട തോക്കുധാരികളായ സംഘമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നില്‍. ഇവര്‍ക്ക്‌ വേണ്ടി തെരച്ചില്‍ തുടങ്ങി.

തട്ടിക്കൊണ്ടു പോകല്‍ സംഭവം ഇറാഖി പോലീസ്‌ സ്‌ഥിരീകരിച്ചിട്ടുണ്ട്‌.  ഒരു ഡസന്‍ ട്രക്കുകളിലായി ചെറുതും വലുതുമായ ആയുധങ്ങളേന്തിയായിരുന്നു സംഘം എത്തിയത്‌. എന്നാല്‍ തട്ടിക്കൊണ്ടു പോകലിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ല.  കഴിയുന്നതും വേഗത്തില്‍ ഇവരെ മോചിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിലാണെന്ന്‌ ഇറാഖ്‌ പ്രസ്‌താവനയിലൂടെ പറഞ്ഞു.

സമ്പന്നമായ ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്നും വേട്ടയ്‌ക്കായി നിരവധിപേരാണ്‌ ഇറാഖിലേക്ക്‌ അടുത്തകാലത്ത്‌ എത്തിക്കൊണ്ടിരിക്കുന്നത്‌.