ജയിലിൽ ലൈംഗിക പീഡനം;അന്വേഷണത്തിന് ഋഷിരാജ് സിംഗിന്റെ ഉത്തരവ്

single-img
17 December 2015

jail cellകോഴിക്കോട് ജില്ലാ ജയില്‍ സൂപ്രണ്ട് അജയ് കുമാർ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി വനിതാ അസിസ്റ്റന്റ് സൂപ്രണ്ടിന്റെ പരാതി. ജയില്‍ ഡിജിപി ഋഷിരാജ് സിംഗിനാണ് പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു.

ഒരു മാസം മുമ്പ് ജയില്‍ ഡിഐജിക്ക് പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.ജയില്‍ സൂപ്രണ്ട് തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും വഴങ്ങാത്തതിനെ തുടര്‍ന്ന് മാനസികമായി പീഡിപ്പിക്കുകയാണെന്നുമാണ് അസിസ്റ്റന്റ് സൂപ്രണ്ടിന്റെ പരാതി.