ദേശീയ സ്‌കൂള്‍ കായികമേള കേരളത്തില്‍ നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു

single-img
17 December 2015

meet1ദേശീയ സ്‌കൂള്‍ കായികമേള കേരളത്തില്‍ നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇക്കാര്യം ദേശീയ സ്‌കൂള്‍ ഗെയിംസ് ഫെഡറേഷനെ അറിയിക്കും.നേരത്തെ കായികമേളയുടെ നടത്തിപ്പില്‍ നിന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പിന്‍മാറിയതോടെ ദേശീയ സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ മേള കേരളത്തിന് അനുവദിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് കത്തയച്ചു. എന്നാല്‍ കായികമേള നടത്താന്‍ ഉദ്ദേശിക്കുന്ന സമയത്ത് സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷയുള്‍പ്പെടെ നടക്കുകയാണെന്ന് കാണിച്ച് കഴിഞ്ഞ മന്ത്രിസഭാ യോഗം മേള കേരളത്തില്‍ വേണ്ടെന്ന് തീരുമാനമെടുക്കുകയായിരുന്നു.