അയ്യപ്പദർശനം സുരക്ഷിത ദർശനം;ശബരിമല തീർത്ഥാടനം സുരക്ഷിതമാക്കാൻ ഓരോ തീർഥാടകനും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍;സ്റ്റേറ്റ്‌ ഡിസാസ്റ്റർ മാനേജ്‌മന്റ്‌ അതോറിറ്റി അംഗം ഡോ. കേശവ്‌ മോഹൻ എഴുതുന്നു

single-img
18 December 2015

banner

ശബരിമല തീർത്ഥാടനകാലം ആരംഭിച്ചു.വൃതാനുഷ്ടാനത്തോടെ അയ്യപ്പദർശനത്തിന്‌ എത്തുന്ന തീർത്ഥാടകർ സുരക്ഷിതർ ആയിരിക്കണം. ബന്ധപ്പെട്ട എല്ലാ ഭരണ വകുപ്പുകളും തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു.സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും ജില്ലാ ഭരണകൂടവും സംയുക്തമായി സുരക്ഷാ അപഗ്രധനം നടത്തിയിട്ടുണ്ട്‌. എമർജൻസി ഓപറേഷൻ സെന്റർ പ്രവർത്തനക്ഷമമാണ്‌. എന്നിരുന്നാലും സംമ്പൂർണ്ണ സുരക്ഷ ഉറപ്പാക്കുവാൻ ഓരോ തീർഥാടകനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.

ശബരിമല തീർത്ഥാടനത്തെ മൂന്നു ഘട്ടങ്ങളായി തിരിക്കാം. ഒന്ന്‌ – പമ്പയിൽ വരെയുള്ള യാത്ര. രണ്ട്‌ – പമ്പാ നദിയിൽ സ്നാനവും പൂജകളും. മൂന്ന്‌ – മല കയറ്റവും തിരു സന്നിധിയിൽ അയ്യപ്പ ദർശനവും. ഈ മൂന്നു ഘട്ടങ്ങളിലും സുരക്ഷാ മുൻകരുതലുകൾ എടുക്കാൻ തീർഥാടകർ തയ്യാറാകണം.

[quote arrow=”yes”]പമ്പ വരെ: [/quote]
പ്രത്യേക വാഹനങ്ങളിലാണ്‌ തീർഥാടകർ ഏറയുംപമ്പയിൽ എത്തുന്നത്‌. ഇങ്ങനെ വരുന്നവർ അപകടം ഉണ്ടാകാതിരിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.

: യാത്രാ വാഹനം അറ്റകുറ്റ പണി ചെയ്ത്‌ ഉപയോഗ യോഗ്യമാണന്ന് ഉറപ്പാക്കണം.

: ഡ്രൈവർ നിയമാനുസരണം ലൈസൻസ്‌ ഉള്ള ആളും പരിചയസംബന്നനും ആണന്ന് ഉറപ്പുവരുത്തണം.

: ട്രാഫിക്‌ നിയമങ്ങൾ കർശനമായി പാലിക്കണം.

: വാഹനത്തിന്റെ മുകളിലോ ചവിട്ടുപടിയിലോ യാത്ര ചെയ്യരുത്‌.

: പ്രത്യേകമായി നിഷ്കർഷിച്ചിരിക്കുന്ന സ്ഥലങ്ങളിൽ മാത്രമേ വാഹനങ്ങൾ നിർത്തിയിടാവു.

: യാത്രാ മധ്യേ കുളിക്കടവിൽ ഇറങ്ങുംമ്പോൾ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണം.

: ബാരിക്കേടുകൾ കടക്കരുത്‌.

: സംഘമായി വരുന്നവർ പേരും വിലാസവും ഫോൺ നംബരും എഴുതി ഒന്നിലേറെ പകർപ്പുകൾ സംഘ തലവനെയുംമറ്റും ഏൽപ്പിക്കണം. സംഘാങ്ങൾ പേരും വിലാസവും ഉള്ള ID Card ധരിക്കുന്നത്‌ ഉചിതമാണ്‌.

[quote arrow=”yes”]പമ്പ ത്രിവേണി:[/quote]

: പമ്പ സ്നാനം നടത്തുംബോൾ ആഴം കൂടിയ ഭാഗത്ത്‌ പോകരുത്‌. സുരക്ഷാ മൂന്നാറിയിപ്പ്‌ ശ്രദ്ധിക്കണം.

: പമ്പ മണൽപ്പുറത്ത്‌ പാചക വാതകം തുടങ്ങിയ ഇന്ധനം ഉപയോഗിച്ച്‌ പാചകം ചെയ്യാനോ തീകൂട്ടാനോ പാടില്ല.

: കുടിക്കുവാൻ ശുദ്ധ ജലം ഉപയോഗിക്കണം.

: മല മൂത്ര വിസർജ്ജനത്തിന്‌ സുചിമുറിതന്നെ ഉപയോഗിക്കണം.

: പമ്പ നദിയും പരിസരവും മലിനപ്പെടുത്താൻ പാടില്ല.

[quote arrow=”yes”]ശരണ പാത:[/quote]

പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള ശരണ പാത 4 കീ മീ അധികം ദൈർഘ്യമുള്ളതാണ്‌. കഠിനമായ കയറ്റമുള്ള വഴിയാണ്‌. ഇനി പറയുന്ന കാര്യങ്ങൾ ശരണപാതയിൽ ശ്രദ്ധിക്കണം.

: മല കയറ്റം സാവകാശം ആയിരിക്കണം.

: ശ്വാസ തടസം അനുഭവപ്പെട്ടാൽ ഇരുന്ന് വിശ്രമിക്കണം. പരിശീലനം സിദ്ധിച്ച പ്രധമ ശുശ്രൂഷകരുള്ള ഓക്സിജൻ പാർലർ സജ്ജമാക്കിയിട്ടുണ്ട്‌. അവരുടെ സേവനം തേടണം.

: മല കയറുംമ്പോൾ ആവശ്യത്തിന്‌ വെള്ളം കുടിക്കണം.

: ക്യൂ നിൽക്കുംബോൾ തിക്കും തിരക്കും ഉണ്ടാക്കരുത്‌.

: ബാരിക്കേട്‌ കടന്ന് വനത്തിലൂടെ നടക്കരുത്‌.

: വന്യ ജീവികളെ കണ്ടാൽ സുരക്ഷിത അകലം പാലിക്കണം.

: മല ഇറങ്ങുന്നതും സാവകാശം വേണം. ശരിയായ പാതയിലൂടെ വേണം മലയിറക്കം. കുറുക്കുവഴി തേടരുത്‌.

[quote arrow=”yes”]സന്നിധാനം:[/quote]

അയ്യപ്പന്റെ തിരുസന്നിധിയാണ്‌ സന്നിധാനം. അവിടം പവിത്രമാണ്‌. സന്നിധാനത്ത്‌ എത്തികഴിഞ്ഞാൽ ഇനിപറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.

: എല്ലാ ഭക്തർക്കും പുണ്യദർശനം ലഭിക്കുവാൻ സൗകര്യമുണ്ട്‌. അതിനാൽ തിക്കും തിരക്കും ഉണ്ടാക്കരുത്‌.

: പതിനെട്ടാം പടിക്കരുകിൽ നാളീകേരം ഉടക്കുംബോൾ, മറ്റ്‌ അയ്യപ്പന്മാർക്ക്‌ അപായമുണ്ടാകതെ ശ്രദ്ധിക്കണം.

: പതിനെട്ടാം പടി കയറുവാൻ തിരക്കു കൂട്ടരുത്‌. ഓടികയറരുത്‌.

: മഹാ ആഴിയിൽ നിന്ന് സുരക്ഷിത അകലം പാലിക്കണം.

: നട പന്തലിലും മാളികപ്പുറത്തും സന്നിധാനത്ത്‌ മറ്റിടങ്ങളിലും പാചക വാതകം തുടങ്ങിയ ഇന്ധനം ഉപയോഗിച്ച്‌ പാചകം ചെയ്യാനോ തീകൂട്ടാനോ പാടില്ല.

: ദർശനം കഴിഞ്ഞാൽ മടക്ക യാത്രക്ക്‌ തയ്യാറാകണം.

: നിർദ്ദിഷ്ട വഴിയിലൂടെ മാത്രം സഞ്ചരിക്കണം.

: സഹ തീർദ്ധാടകരെ കൂട്ടം തെറ്റാതെ നോക്കണം.

: സന്നിധാനവും പരിസരവും മലിനപ്പെടുത്തരുത്‌. മല മൂത്ര വിസർജ്ജനത്തിന്‌ സുചിമുറിതന്നെ ഉപയോഗിക്കണം.

: സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കണം. മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം.

എല്ലാ തീർഥാടകർക്കും സുരക്ഷിത യാത്ര ഉണ്ടാകട്ടെ. സ്വാമി ശരണം.
[quote color=”#dd3333″]ലേഖകൻ സ്റ്റേറ്റ്‌ ഡിസാസ്റ്റർ മാനേജ്‌മന്റ്‌ അതോറിറ്റി അംഗവും
സ്റ്റേറ്റ്‌ പരിസ്ഥിതി ആഘാത നിർണ്ണയ സമിതി വൈസ്‌ ചെയർമാനുമാണു.[/quote]