ഡെല്‍ഹി നഗരത്തില്‍ ഈ വര്‍ഷം നവംബര്‍ വരെ 64000 പേര്‍ക്കു തെരുവ് നായ്ക്കളുടെ കടിയേറ്റതായി കേന്ദ്ര സര്‍ക്കാര്‍

single-img
18 December 2015

psremesh-dogs3-scene-from-calcutta-street-biswarup-ganguly

ഡെല്‍ഹി നഗരത്തില്‍ ഈ വര്‍ഷം നവംബര്‍ വരെ 64000 പേര്‍ക്കു നായ്ക്കളുടെ കടിയേറ്റതായി കേന്ദ്രം രാജ്യസഭയില്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ തെരുവുനായ്ക്കളുടെ ശല്യം നോര്‍ത്ത് ഡല്‍ഹിയിലാണെന്നും നോര്‍ത്ത് ഡല്‍ഹി കോര്‍പറേഷന്‍ പരിധിയില്‍ മാത്രം 37915 പേര്‍ക്കാണ് കടിയേറ്റതെന്നും ആഭ്യന്തര സഹമന്ത്രി ഹരിഭായ് പാര്‍ഥിഭായി ചൗധരി പറഞ്ഞു. ഈസ്റ്റ് ഡല്‍ഹി കോര്‍പറേഷന്‍ പരിധിയില്‍ 24802 പേര്‍ക്ക് കടിയറ്റുവെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഏറ്റവും കുറവ് ആള്‍ക്കാര്‍ തെരുവ് നായുടെ കടിയേറ്റത് സൗത്ത് ഡല്‍ഹി കോര്‍പറേഷനിലാണ്. 1816 പേരെയാണ് നായകള്‍ ആക്രമിച്ചത്. ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ മേഖലയില്‍ 77 പേരെ കടിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കുരങ്ങിന്റെ കടിയേറ്റ് 1823 പേര്‍ക്ക് പരുക്കു പറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗത്ത് ഡല്‍ഹിയാണ് മുന്‍പില്‍. 766 പേര്‍ക്ക് സൗത്ത് ഡല്‍ഹി മേഖലയില്‍ കുരങ്ങു കടിയേറ്റു. നോര്‍ത്ത് ഡല്‍ഹിയില്‍ 536 പേരെയും ഈസ്റ്റ് ഡല്‍ഹിയില്‍ 519 പേരെയും കുരങ്ങ് കടിച്ചൂവെന്നും മന്ത്രി അറിയിച്ചു.