പ്രതിഷേധ പ്രകടനത്തില്‍ പങ്കാളിയായതിന്റെ പേരില്‍ അറസ്‌റ്റിലായ കൗമാരക്കാരന്‌റെ വധശിക്ഷ സൗദി നടപ്പാക്കാന്‍ ഒരുങ്ങുന്നു

single-img
19 December 2015

Hanging-exectuion-deathpenalty-capitalpunishment-Pakistan_3-17-2015_178394_lറിയാദ്‌: പ്രതിഷേധ പ്രകടനത്തില്‍ പങ്കാളിയായതിന്റെ പേരില്‍ അറസ്‌റ്റ് ചെയ്യപ്പെട്ട കൗമാരക്കാരന്‌റെ വധശിക്ഷ സൗദി നടപ്പാക്കാന്‍ ഒരുങ്ങുന്നു. പതിനഞ്ചാം വയസ്സിലാണ്  അബ്‌ദുള്ള അല്‍ സഹര്‍ പിടിയിലാകുന്നത്. എന്നല്‍ ഇപ്പോള്‍ 19 കാരനായ ഇയാളുടെ കഴുത്തില്‍  ദിവസങ്ങള്‍ക്ക്‌ ഉള്ളില്‍ കൊലക്കയര്‍ മുറുകുമെന്നാണ്‌ സൂചന.

ഇയാളെ അടുത്തിടെ സൗദി ഏകാന്ത തടവിനായി മാറ്റിയതിനെ തുടര്‍ന്ന്‌ വധശിക്ഷ നടപ്പാക്കാന്‍ നീക്കം നടക്കുന്നതായുള്ള സംശയം വ്യാപകമായി.   നേരത്തേ 17 കാരനായിരിക്കെ അറസ്‌റ്റിലായ അലി അല്‍ നിമര്‍ എന്നയാളുടെ വധശിക്ഷ സൗദി നടപ്പാക്കിയിരുന്നു. യുഎന്നിന്റെ ശക്‌തമായ എതിര്‍പ്പ്‌ മറികടന്നായിരുന്നു ഇത്‌.

മകനെ വധശിക്ഷയില്‍ നിന്നും രക്ഷിക്കാന്‍ ഇടപെടണമെന്ന്‌ അന്താരാഷ്‌ട്ര സമൂഹത്തോട്‌ ആവശ്യപ്പെട്ട്‌ അബ്‌ദുള്ളയുടെ പിതാവ്‌ ഹസന്‍ അല്‍ സഹര്‍ രംഗത്ത്‌ വന്നിട്ടുണ്ട്‌. കേവലം ഒരു പ്രതിഷേധ റാലിയില്‍ പങ്കെടുത്തത്‌ വധശിക്ഷയ്‌ക്കുള്ള മതിയായ കാരണമല്ലെന്നും പിതാവ് പറയുന്നു. 2012 ല്‍ അറസ്‌റ്റ് ചെയ്യപ്പെടുമ്പോള്‍ അബ്‌ദുള്ള പോലീസുകാരെ മര്‍ദ്ദിച്ചെന്ന ആരോപണം പ്രതിഷേധക്കാര്‍ അപലപിക്കുകയും ചെയ്‌തിട്ടുണ്ട്‌. പീഡിപ്പിച്ച്‌ കുറ്റം സമ്മതിപ്പിച്ചതാണെന്നാണ്‌ ഇവര്‍ പറയുന്ന ന്യായീകരണം. ഇതുവരെ 52 പേരെ സൗദി തൂക്കിലേറ്റി.