ഓസീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു;യുവി മടങ്ങിയെത്തി

single-img
19 December 2015

Yuvraj-Singh-006ഓസീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഓള്‍റൗണ്ടര്‍ യുവരാജ് സിങ് ട്വന്റി-20 ടീമില്‍ ഇടംപിടിച്ചു. 2014 ഏപ്രിലിനു ശേഷം ആദ്യമായാണ് യുവരാജ് ദേശീയ ടീമില്‍ ഇടംപിടിക്കുന്നത്. ഏകദിന ടീമില്‍നിന്ന്‌ പുറത്തായ സുരേഷ്‌ റെയ്‌നയും യുവിക്കൊപ്പം ട്വന്റി20 ടീമില്‍ ഇടംപിടിച്ചു. രവീന്ദ്ര ജഡേജയും മുഹമ്മദ്‌ സമിയും ഏകദിന ടീമില്‍ തിരിച്ചെത്തി. പേസര്‍ ശ്രാനാണ്‌ ഏകദിന ടീമിലെ പുതുമുഖം. ടീമിനെ ധോണി നയിക്കും. അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പ് വരെ ധോനി തന്നെയാകും നായകസ്ഥാനത്തെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്‌റയും ട്വന്റി-20 ടീമില്‍ ഇടംനേടിയിട്ടുണ്ട്.

ഏകദിന ടീം അംഗങ്ങള്‍: ധോണി, വിരാട്‌ കോഹ്ലി, ശിഖര്‍ ധവാന്‍, രോഹിത്‌ ശര്‍മ, അജിങ്ക്യ രഹാനെ, മനീഷ്‌ പാണ്ഡ, അശ്വിന്‍, ജഡേജ, മുഹമ്മദ്‌ ഷാമി, അക്‌സര്‍ പട്ടേല്‍, ഇശാന്ത്‌ ശര്‍മ, ഉമേഷ്‌ യാദവ്‌, ഗുര്‍കീത്‌ സിങ്‌, ബ്രൈന്ദര്‍ ശ്രാന്‍, റിഷി ധവാന്‍.
ട്വന്റി20 ടീം അംഗങ്ങള്‍: ധോണി, വിരാട്‌ കോഹ്ലി, ശിഖര്‍ ധവാന്‍, രോഹിത്‌ ശര്‍മ, അജിങ്ക്യ രഹാനെ, യുവരാജ്‌ സിങ്‌, സുരേഷ്‌ റെയ്‌ന, അശ്വിന്‍, ജഡേജ, മുഹമ്മദ്‌ ഷാമി, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഭജന്‍ സിങ്‌, ഉമേഷ്‌ യാദവ്‌, ഹാര്‍ദിക്‌ പട്ടേല്‍.

ജനവരി 12 മുതല്‍ 31 വരെയാണ് ടീം ഇന്ത്യയുടെ ഓസീസ് പര്യടനം. അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി-20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്.