ബിഹാറില്‍ അമരപാളി എക്‌സ്പ്രസ് പാളംതെറ്റി

single-img
20 December 2015

trainബിഹാര്‍: ബിഹാറിലെ ഖഗാരിയയില്‍ അമരപാളി എക്‌സ്പ്രസ് പാളംതെറ്റി. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ട്രെയിനിന്റെ ഏഴ് ബോഗികളാണ് പാളംതെറ്റിയിരിക്കുന്നത്.   ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.

കതിഹാറില്‍ നിന്ന് അമൃത്സറിലേക്ക് പോവുകയായിരുന്ന അമരപാളി എക്‌സ്പ്രസിന്റെ അഞ്ച് സ്ലീപ്പര്‍ കോച്ചുകളും രണ്ട് എസി കോച്ചുകളുമാണ് പാളംതെറ്റിയത്. ചെയ്ഞ്ചിങ് റെയിലുകളിലെ തകരാറാണ് സംഭവത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

അമരപാളി എക്‌സ്പ്രസ് പാളംതെറ്റിയതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. പല ട്രെയിനുകളും വഴിതിരിച്ചുവിട്ടു.