തന്നെ മാനനഷ്ടക്കേസ് കൊടുത്ത് പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് അരവിന്ദ് കെജ്‌രിവാള്‍

single-img
22 December 2015

Kejariwalതന്നെ മാനനഷ്ടക്കേസ് കൊടുത്ത് പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും ആ സമയം കൊണ്ട് അന്വേഷണവുമായി സഹകരിച്ച് സത്യം തെളിയിക്കാനാണ് അരുണ്‍ ജെയ്റ്റ്‌ലി ശ്രമിക്കേണ്ടതെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. അന്വേഷണ കമ്മിഷനു മുന്നില്‍ നിരപരാധിത്വം തെളിയിക്കാനും ജയ്റ്റ്‌ലിയെ കേജ്‌രിവാള്‍ വെല്ലുവിളിച്ചു.

”ഞങ്ങള്‍ക്കെതിരെ കേസു നല്‍കി പേടിപ്പിക്കാമെന്ന് ജയ്റ്റ്‌ലി കരുതേണ്ട. അഴിമതിക്കെതിരായ ഞങ്ങളുടെ പോരാട്ടം തുടരുകതന്നെ ചെയ്യും. അന്വേഷണ കമ്മിഷനുമായി സഹകരിക്കുകയും നിരപരാധിത്വം തെളിയിക്കുകയുമാണ് ശജയ്റ്റ്‌ലി ചെയ്യേണ്ടത്” കേജ്‌രിവാള്‍ ട്വിറ്ററില്‍ പറയുന്നു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളടക്കം അഞ്ചു പേര്‍ക്കെതിരെ ക്രിക്കറ്റ് ഭരണസമിതി ക്രമക്കേടുമായി ബന്ധപ്പെട്ടു തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന ആരോപണത്തിലാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി മാനനഷ്ടക്കേസ് നല്‍കിയത്. രണ്ടു കോടതികളിലായി സിവില്‍, ക്രിമിനല്‍ വകുപ്പുകളിലാണ് കേസ് നല്‍കിയിരിക്കുന്നത്. 10 കോടി രൂപയാണ് ജയ്റ്റ്‌ലി ആവശ്യപ്പെട്ടിരിക്കുന്നത്. കെജ് രിവാളിന് പുറമെ സഞ്ജയ് സിങ്, രാഘവ് ഛദ്ദ, അശുതോഷ്, ദീപക് ബാജ് പേയി എന്നീ ആം ആദ്മി നേതാക്കള്‍ക്കെതിരെയും ജെയ്റ്റിലി മകസ് ഫയല്‍ ചെയ്തിട്ടുണ്ട്.