ഡല്‍ഹിയില്‍ ബി.എസ്.എഫിന്റെ ചെറുവിമാനം തകര്‍ന്നുവീണ് നാല് പേര്‍ മരിച്ചു

single-img
22 December 2015

12395398_935774519845112_761066149_nഡല്‍ഹിയില്‍ ബി.എസ്.എഫിന്റെ ചെറുവിമാനം തകര്‍ന്നുവീണ് നാല് പേര്‍ മരിച്ചു. വിമാനത്തില്‍ 10 പേരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ബി.എസ്.എഫ് ചാര്‍ട്ടര്‍ ചെയ്ത വിമാനം സെക്ടര്‍ എട്ട് ദ്വാരകയിലെ ബഗ്‌ഡോള ഗ്രാമത്തിലാണ് തകര്‍ന്നുവീണത്.

ഇന്ദിരാ ഗാന്ധി അന്താരാഷ് ട്ര വിമാനത്താവളത്തിന് സമീപം ചൊവ്വാഴ്ച രാവിലെ 9: 50 ഓടെയായിരുന്നു സംഭവം. വിമാനത്താവളത്തില്‍ നിന്ന് പറന്നുയരവേ ഒരു മതിലില്‍ തട്ടിയാണ് വിമാനം തകര്‍ന്നുവീണത്. കനത്ത മൂടല്‍മഞ്ഞുണ്ടായിരുന്നു സംഭവസമയത്ത്. പതിനഞ്ച് അഗ്നിശമന യൂണിറ്റുകള്‍ ചേര്‍ന്ന് തീയണച്ചു.

റാഞ്ചിയിലേക്ക് പോകുംവഴിയാണ് അപകടം സംഭവിച്ചത്. ബി.എസ്.എഫിന്റെ സൂപ്പര്‍കിങ് എയര്‍ക്രാഫ്റ്റാണ് അപകടത്തില്‍ പെട്ടത്. ബി.എസ്.എഫിന്റെ എഞ്ചിനീയറിങ് ടീമാണ് വിമാനത്തിലുണ്ടായിരുന്നത്.