പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനം ആരംഭിച്ചു;റിലയൻസിനു 66000 കോടിയുടെ കരാർ

single-img
24 December 2015

modi_2668037fപ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനത്തിൽ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനു നേട്ടം. റഷ്യൻ യുണൈറ്റഡ് ഷിപ്പ് ബിൽഡിംഗ് കമ്പനിയുമായി റിലയൻസിനു 66000 കോടിയുടെ കരാറായി.15 വർഷത്തേയ്ക്കാണു റിലയൻസിനു കരാർ.

അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസ് റഷ്യൻ യുണൈറ്റഡ് ഷിപ്പ് ബിൽഡിംഗ് കമ്പനിയുമായി ചേർന്ന് യുദ്ധക്കപ്പൽ നിർമ്മിയ്ക്കും. നാല് കപ്പലുകളാണ് നാവികസേനയ്ക്ക് വേണ്ടി ഇവർ നിർമ്മിയ്ക്കുക. ആദ്യമായാണ് സ്വകാര്യമേഖലയിൽ പ്രധാന യുദ്ധക്കപ്പലുകൾ നിർമ്മിയ്ക്കുന്നത്. 30,000 കോടി രൂപയാണ് പദ്ധതി ചെലവ് പ്രതീക്ഷിയ്ക്കുന്നത്.

ഗുജറാത്തിലെ പിപാവാവ് കപ്പൽശാലയിലായിരിയ്ക്കും കപ്പലുകളുടെ നിർമ്മാണം. നിലവിൽ 35 റഷ്യൻ നിർമ്മിത യുദ്ധക്കപ്പലുകളാണ് ഇന്ത്യൻ നാവികസേനയ്ക്കുള്ളത്.