ഇന്ത്യയിൽ ഐ.എസ് തീവ്രവാദികള്‍ സ്വാധീനമുറപ്പിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്

single-img
27 December 2015

RAJNATHഇന്ത്യയിലെ ഇസ്ലാം മതവിശ്വാസികള്‍ ഒരിക്കലും തങ്ങളുടെ മക്കള്‍ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) അനുഭാവികളാകാന്‍ ആഗ്രഹിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. അതിനാല്‍ തന്നെ ഇന്ത്യയില്‍ ഐ.എസ് തീവ്രവാദികള്‍ സ്വാധീനമുറപ്പിക്കില്ലെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ എനിക്ക് ഇക്കാര്യത്തില്‍  ഉറപ്പുണ്ട് രാജ്‌നാഥ് സിങ് പറഞ്ഞു.അടുത്ത വര്‍ഷം സൗഹാര്‍ദവും ഐക്യവും പുലരുന്ന അന്തരീക്ഷം രാജ്യത്ത് യാഥാര്‍ത്ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുമെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.