തൃണമൂല്‍ കോണ്‍ഗ്രസിനെ മാറ്റി ബംഗാളിനേയും നരേന്ദ്ര മോദിയെ നീക്കി ഇന്ത്യയേയും രക്ഷിക്കണമെന്ന് യെച്ചൂരി;അടുത്ത തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ അധികാരത്തില്‍ വരുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

single-img
27 December 2015

downloadതൃണമൂല്‍ കോണ്‍ഗ്രസിനെ മാറ്റി ബംഗാളിനേയും നരേന്ദ്ര മോദിയെ നീക്കി ഇന്ത്യയേയും രക്ഷിക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.കൊല്‍ക്കത്തയിലെ പാര്‍ട്ടി പ്ലീനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി. ഈ രാജ്യത്തെ അധ്വാനിക്കുന്ന ജനകോടികള്‍ക്ക് വേണ്ടിയുള്ള പുതിയ നയങ്ങള്‍ ഈ പ്ലീനം കാണിച്ചുതരുമെന്നും യെച്ചൂരി പറഞ്ഞു. കര്‍ഷകരേയും തൊഴിലാളികളേയും സംരക്ഷിക്കാനാകാത്ത സര്‍ക്കാരിനെ ബംഗാളില്‍ നിന്ന് തൂത്തെറിയണമെന്നും ദുഷ്ടശക്തികളെ തകര്‍ത്തെറിയാന്‍ എല്ലാവരും ഒന്നിക്കണമെന്നും ബംഗാള്‍ സി.പി.എം മുന്‍ സെക്രട്ടറി ബിമന്‍ ബോസ് ആഹ്വാനം ചെയ്തു.അധികാരത്തില്‍ തിരിച്ച് വന്നാല്‍ സിംഗൂരില്‍ സ്ഥാപിക്കാനിരുന്ന ടാറ്റ ഫാക്ടറി തിരിച്ചു കൊണ്ടുവരുമെന്ന് സി.പി.എം ബംഗാള്‍ സെക്രട്ടറി സൂര്യകാന്ത് മിശ്ര പറഞ്ഞു.കേരളത്തിലും ബംഗാളിലും അടുത്ത തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ അധികാരത്തില്‍ വരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.