കാര്‍ ബ്രേക്കിട്ടു; മുഖം കാറിന്റെ മുന്‍സീറ്റില്‍ ഇടിച്ച് പിണറായി വിജയന് പരിക്ക്

single-img
28 December 2015

TH30_PINARAYI_VIJAY_516498fകൊല്‍ക്കത്ത: പിണറായി വിജയന് കാര്‍ പെട്ടെന്ന് ബ്രേക്കിട്ടതിനെത്തുടര്‍ന്ന് മുഖം കാറിന്റെ മുന്‍സീറ്റില്‍ ഇടിച്ചു നിസാര പരിക്ക്.സി.പി.എം പ്ലീനത്തില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയില്‍ എത്തിയതായിരുന്നു പിണറായി. പ്ലീനത്തിന് തുടക്കംകുറിച്ച് കൊല്‍ക്കത്ത ബ്രിഗേഡ് ഗ്രൗണ്ടില്‍ നടന്ന റാലിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് കാല്‍നടയാത്രക്കാരന്‍ അദ്ദേഹം സഞ്ചരിച്ച വാഹനത്തിന് കുറുകെ ചാടിയത്. കാര്‍ ഉടന്‍ ബ്രേക്കിട്ടു.

കണ്ണട മൂക്കിന്റെ ഇടതുവശത്ത് അമര്‍ന്നാണ് അദ്ദേഹത്തിന് നിസാര പരിക്കേറ്റത്. പിണറായിയുടെ മുഖം കാറിന്റെ മുന്‍സീറ്റില്‍ ഇടിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉടന്‍ പ്രഥമ ശുശ്രൂഷ നല്‍കി. പിന്നീട് അദ്ദേഹം റാലിയില്‍ പങ്കെടുക്കുകയും ചെയ്തു.