വെള്ളാപ്പള്ളിക്കെതിരായ യുഡിഎഫ് നിലപാട് കപടമെന്ന് വിഎസ്

single-img
4 January 2016

V-S-Achuthanandan-636-4872വെള്ളാപ്പള്ളിക്കെതിരായ യുഡിഎഫ് നിലപാട് കപടമെന്ന് വിഎസ് അച്യുതാനന്ദന്‍. പേരിന് വെള്ളാപ്പള്ളിക്കെതിരെ കേസെടുത്തിട്ട്, കേസില്‍ നിന്ന് രക്ഷിക്കാന്‍ യുഡിഎഫ് നേതാക്കള്‍ തന്നെ ശ്രമിക്കുകയാണ്. ഇത് വിചിത്രവും വിരോധാഭാസവുമാണ്.വെള്ളാപ്പള്ളിയെ ജാമ്യത്തിലെടുക്കാന്‍ യുഡിഎഫ് നേതാവ് പോയതിലൂടെ ഇതാണ് വ്യക്തമാകുന്നതെന്നും വിഎസ് പറഞ്ഞു. യുഡിഎഫിനു ആത്മാര്‍ത്ഥ ഉണ്ടെങ്കില്‍ രാജന്‍ ബാബുവിനേയും ജെഎസ്എസ്‌നേയും പുറത്താക്കണമെന്നും വി എസ് പറഞ്ഞു.വിഎം സുധീരന്റെ നിലപാട് അപഹാസ്യമാണെന്നും വിഎസ് പറഞ്ഞു.