കത്തി മടക്കിയാല്‍ ആര്‍എസ്എസിനോട് ചര്‍ച്ചയെന്ന് കോടിയേരി;സിപിഐഎം-ആര്‍എസ്എസ് സമാധാന ചര്‍ച്ച ആയുധം താഴെ വച്ചിട്ട് മതിയെന്ന് വിഎം സുധീരന്‍;സിപിഐഎമ്മിന് ആത്മാര്‍ത്ഥയില്ലെന്ന് കുമ്മനം രാജശേഖരന്‍

single-img
6 January 2016

PicEditസിപിഐഎം, ആര്‍എസ്എസ് സമാധാന ചര്‍ച്ചയെ പരിഹസിച്ച് വിഎം സുധീരന്‍. ആയുധം താഴെ വച്ചിട്ട് മതി ചര്‍ച്ചയെന്ന് സുധീരന്‍ പരിഹസിച്ചു. സിപിഐഎം ആര്‍എസ്എസും ആയുധം താഴെ വയ്ക്കണമെന്ന് സുധീരന്‍ പറഞ്ഞു. അതിന് ശേഷം മതി ഇരുവരും തമ്മിലുള്ള ചര്‍ച്ചയെന്നും സുധീരന്‍. സിപിഐഎമ്മിലെ പല നേതാക്കള്‍ക്കും കേസില്‍ കുടുങ്ങുമെന്ന ഭയകൊണ്ടാണ് ഇപ്പോള്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നതെന്നും സുധീരന്‍ കൂട്ടിച്ചേർത്തു.

അതേസമയം കത്തി മടക്കിയാല്‍ ആര്‍എസ്എസുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ആര്‍എസ്എസുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ പ്രസ്താവനയെത്തുടർന്നാണു നേതാക്കളുടെ പ്രതികരണം.

സിപിഐഎംആര്‍എസ്എസ് സംഘര്‍ഷം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതായും കോടിയേരി പറഞ്ഞു.

എന്നാൽ ആര്‍എസ്എസുമായുള്ള ചര്‍ച്ചക്ക് സിപിഐഎമ്മിന് ആത്മാര്‍ത്ഥതയില്ലെന്ന് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു. അതുകൊണ്ടാണ് കത്തി മടക്കി വെച്ചാല്‍ ചര്‍ച്ച ആകാമെന്ന് കോടിയേരി പറയുന്നത്. ആര്‍എസ്എസിനെ കുറിച്ച് ഇല്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു