കതിരൂര്‍ മനോജ് വധം: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് സി.ബി.ഐ നോട്ടീസ്

single-img
6 January 2016

3587484081_pjayarajanകതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് സി.ബി.ഐ നോട്ടീസ്. കേസില്‍ ചോദ്യം ചെയ്യുന്നതിനായി ഇന്ന് ഹാജരാകാനായിരുന്നു ആവശ്യപ്പെട്ടിരുന്നതെങ്കിലും അസൗകര്യമുണ്ടെന്നാണ് ജയരാജന്‍ മറുപടി നല്‍കിയത്.

 

കേസിൽ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ജയരാജൻ ഹൈകോടതിയെ സമീപിച്ചിരുന്നു. കേസിൽ അറസ്റ്റ് സാധ്യത മുന്നില്‍ കണ്ടായിരുന്നു ജയരാജന്‍റെ നീക്കം. എന്നാൽ കേസില്‍ പ്രതിയല്ലാത്തതിനാല്‍ ഈ ഘട്ടത്തില്‍ അപേക്ഷ പരിഗണിക്കാന്‍ കഴിയില്ലെന്നായിരുന്നു ഹൈകോടതിയുടെ നിലപാട്. മാസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം സി.ബി.ഐ ഓഫീസില്‍ വിളിച്ചുവരുത്തി ഒരു ദിവസം മുഴുവന്‍ ജയരാജന്‍റെ മൊഴി എടുത്തിരുന്നു.

പതിനഞ്ചു വര്‍ഷം മുമ്പ് ജയരാജനെ ആക്രമിച്ചതിലുള്ള പ്രതികാരമായിട്ടാണ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയതെന്നാണ് സി.ബി.ഐ സമര്‍പ്പിച്ച ആദ്യഘട്ട കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ളത്.