ഡി.ജിപി ജേക്കബ് തോമസിനെതിരെ ലോകായുക്ത അന്വേഷണം

single-img
7 January 2016

jacob thomasപൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ എം.ഡി ഡി.ജി.പി ജേക്കബ് തോമസിനെതിരെ പ്രാഥമിക അന്വേഷണം നടത്താൻ ലോകായുക്ത ഉത്തരവിട്ടു. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഉപകരണങ്ങൾ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ഫെർണാണ്ടസ് എന്നയാൾ നൽകിയ ഹർജിയിലാണ് ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടത്.

ജേക്കബ് തോമസും ഭാര്യയും കർണ്ണാടകയിൽ ഭൂമി കൈയ്യേറി എന്ന പരാതിയിന്മേലാണു അന്വേഷണം.ജേക്കബ് തോമിസിനെ കൂടാതെ സ്റ്റോർ പർച്ചേസ് മാനേജർ അടക്കം അഞ്ചു പേർക്ക് സമൻസ് അയയ്ക്കാനും ലോകായുക്ത നിർദ്ദേശിച്ചു.

കൈയ്യേറ്റം സംബന്ധിച്ച് വിജിലൻസിന്റെ രഹസ്യ റിപ്പോർട്ട് ഉണ്ടെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു. അങ്ങനെയൊരു രഹസ്യ റിപ്പോർട്ട് ഉണ്ടെങ്കിൽ അതുമായി വിജിലൻസ് ഡയറക്ടർ നേരിട്ട് കോടതിയിൽ ഹാജരാവണമെന്നും ലോകായുക്ത ഉത്തരവിട്ടു