പാര്‍ലമെന്റില്‍ താനും സഹപ്രവര്‍ത്തകരും സാരിയെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നതെന്ന് :സുപ്രിയ സുലെ

single-img
8 January 2016

supriya-sule-lപാര്‍ലമെന്റില്‍ താനും സഹപ്രവര്‍ത്തകരും സാരിയെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നതെന്ന എന്‍.സി.പി എംപിയും ശരത് പവാറിന്റെ മകളുമായ സുപ്രിയ സുലെ.നാസിക്കിലെ ഫ്രവാഷി ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ വ്യാഴാഴ്ച വിദ്യാര്‍ഥിനികളുമായി സംവദിക്കവെയാണ് സുപ്രിയ സുലെ വിവാദ പ്രസംഗം നടത്തിയത്.ആദ്യം പ്രസംഗിച്ചയാള്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയായിരിക്കും രണ്ടാമതും മൂന്നാമതും നാലാമതും പ്രസംഗിക്കുന്ന ആളും പറയുന്നത്. ഇതെല്ലാം കേട്ട് ബോറടിക്കുമ്പോള്‍ ഞങ്ങള്‍ അടുത്തിരിക്കുന്ന എം.പിയുമായി പല കാര്യങ്ങളും ചര്‍ച്ച ചെയ്യും അവർ പറഞ്ഞു.കുറെ നേരം ക്ലാസില്‍ ഇരുന്ന് ബോറടിക്കുമ്പോള്‍ നിങ്ങള്‍ ദീപികാ പദുക്കോണിനെക്കുറിച്ചും സിനിമകളെക്കുറിച്ചുമൊക്കെ ചര്‍ച്ച ചെയ്യാറില്ലെ. അതു പോലെ തന്നെയാണ് ഞങ്ങളും. അവര്‍ കുട്ടികളോട് വിശദീകരിച്ചു.എന്നാല്‍ ഈ പ്രസ്താവന വിവാദമായതോടെ തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന് വാദവുമായി സുപ്രിയ രംഗത്തെത്തി.