പാകിസ്ഥാന്‍ രണ്ടുപേരെ കൊന്നാല്‍ തിരിച്ച് പത്തുപേരെ കൊല്ലണമെന്ന് ബാബരാംദേവ്

single-img
10 January 2016

ramdev_350_090111115321

പാകിസ്ഥാന്‍ രണ്ടുപേരെ കൊന്നാല്‍ തിരിച്ച് പത്തുപേരെ കൊല്ലണമെന്ന് യോഗഗുരു ബാബരാംദേവ്. പാക്കിസ്ഥാനുമായി സമാധാന ചര്‍ച്ചകള്‍ തുടരുമ്പോള്‍ തന്നെ അവരുടെ ഭീകരാക്രമണങ്ങള്‍ക്കു തിരിച്ചടി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

കൊലയ്‌ക്കൊപ്പം സമാധാന ചര്‍ച്ചകളും തുടരണമെന്ന് അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു. സമാധാന മനോഭാവത്തിനൊപ്പം ശൗര്യവും വേണം. സമീപകാല സംഭവങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ മനോവീര്യം കെടുത്തുന്നതാണെന്നും രാംദേവ് പറഞ്ഞു.