ക്രൂഡ് ഓയില്‍ വില കുപ്പി വെള്ളത്തേക്കാള്‍ കുറഞ്ഞു;എന്നിട്ടും ജനങ്ങളെ പിഴിഞ്ഞ് സർക്കാരും എണ്ണകമ്പനികളും ,ഒരു ലിറ്റർ കുപ്പിവെള്ളത്തിനു 20 രൂപ കൊടുക്കേണ്ടി വരുമ്പോൾ ക്രൂഡോയിൽ ലിറ്ററിനു വില 13 രൂപയിലും താഴെ

single-img
11 January 2016

CrudeOilPriceImgപെട്രോളിന്റേയും ഡീസലിന്റേയും വില കുത്തനെ വീണുകൊണ്ടിരിക്കുകയാണ്. ഒരു ലിറ്റര്‍ കുപ്പി വെള്ളത്തിന്റെ വിലയേക്കാള്‍ കുറവാണിപ്പോള്‍ ക്രൂഡ് ഓയിൽ വില.ഒരു ലിറ്റർ കുപ്പിവെള്ളത്തിനു 20 രൂപ കൊടുക്കേണ്ടി വരുമ്പോൾ ക്രൂഡോയിൽ ലിറ്ററിനു വില 13 രൂപയിലും താഴെയാണു.

 

എണ്ണയ്ക്ക് ഒരു ബാരലിന് 29.24 ഡോളറാണ് വില. അതായത് 1955.86 രൂപ. ഒരു ബാരലില്‍ 158 ലിറ്ററാണുള്ളത്. അതായത് ലിറ്ററിന് 12.30 രൂപ. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ വിലയായ 20 രൂപയേക്കാള്‍  വളരെ കുറവാണു ഇപ്പോഴത്തെ ക്രൂഡ് ഓയിൽ വില

ആഗോള വിപണിയില്‍ ക്രൂഡ് ഓയില് വില ബാരലിന് 20 ഡോളറില്‍ എത്തുമെന്നാണ് രാജ്യാന്തര ഏജന്‍സിയായ ഗോള്‍ഡ്‌മാന്‍ സാച്ചിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. പക്ഷേ ഇതിന്റെ ഗുണഫലം ജനങ്ങളിൽ എത്താൻ വഴിയില്ല

 

എക്‌സൈസ് തീരുവ ഓരോ തവണയും ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ വിലയിടിവിന്റെ നേട്ടം ജനങ്ങള്‍ക്കു കൈമാറാന്‍ മടിക്കുകയാണ്. നിലവില്‍ ലിറ്ററിന് 14 രൂപയുടെ കുറവു മാത്രമേ ഇത്ര നാള്‍കൊണ്ട് വിപണിയില്‍ ഉണ്ടായിട്ടുള്ളൂ. കേന്ദ്ര സര്‍ക്കാറിനാകട്ടെ എകദേശം 16000 കോടി രൂപ അധിക വരുമാനമായി ലഭിച്ചുവെന്നുമാണ് കണക്കാക്കുന്നത്.എക്‌സൈസ് തീരുവ സർക്കാർ ഉയർത്താതിരുന്നെങ്കിൽ 10 രൂപയോളം വിലയിൽ കുറവ് പെട്രോളിനും ഡീസലിനും ലഭിക്കുമായിരുന്നു എന്നാണു കണക്കാക്കുന്നത്.സർക്കാർ കൈക്കലാക്കുന്നതിലും വലിയ കൊള്ളലാഭമാണു എണ്ണക്കമ്പനികൾ ജനങ്ങളെ പിഴിഞ്ഞ് ഇപ്പോൾ നേടിക്കൊണ്ടിരിക്കുന്നത്