എതെങ്കിലും വ്യക്തിയോ സംഘടനയോ ഇന്ത്യയെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി

single-img
11 January 2016

06-manohar-parrikarഎതെങ്കിലും വ്യക്തിയോ സംഘടനയോ ഇന്ത്യയെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ . ഇന്ത്യന്‍ ആര്‍മി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുന്നതിനിടെ പത്താന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.താന്‍ പറയുന്നത് വ്യക്തിപരമായ അഭിപ്രായമാണെന്ന് പരീക്കര്‍ പറഞ്ഞു. വ്യക്തികള്‍, സംഘടനകള്‍ എന്ന പ്രയോഗം മന:പൂര്‍വ്വം ഉപയോഗിച്ചതാണെന്നും പരീക്കര്‍ പറഞ്ഞു.