കടല്‍ക്കൊല കേസ്; ഇറ്റാലിയന്‍ നാവികന്‍ ഇന്ത്യയിലേക്കു മടങ്ങില്ല

single-img
13 January 2016

kadalന്യൂഡല്‍ഹി:  മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസിലെ ഇറ്റാലിയന്‍ നാവികരിലൊരാളായ മാസിമിലിയാനോ ലത്തോറെ ഇന്ത്യയിലേക്കു മടങ്ങില്ലെന്ന് ഇറ്റലി. ഇറ്റലി സെനറ്റിലെ പ്രതിരോധകമ്മിറ്റി മേധാവിയാണ് ഇക്കാര്യമറിയിച്ചത്. 2014 സപ്തംബറില്‍ നാലുമാസത്തേക്ക് ഇറ്റലിയില്‍ പോകാനാണ് മാസിമിലിയാനോയ്ക്ക് സുപ്രീംകോടതി അനുമതി നല്‍കിയത്.

പക്ഷാഘാതം വന്നതിനെത്തുടര്‍ന്ന് ഇതു പിന്നീട് നീട്ടിനല്‍കുകയായിരുന്നു. അദ്ദേഹത്തിന് ഇനി ഇന്ത്യയിലേക്കു വരാന്‍ കഴിയില്ലെന്നാണ് സെനറ്റര്‍  അറിയിച്ചിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതിയായ സാല്‍വതോറെ ജിറോണിനെ ഇറ്റലിയിലേക്കു മടക്കിക്കൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ലത്തോറെയുടെ ഇറ്റലിയില്‍ തങ്ങാനുള്ള അനുമതി ബുധനാഴ്ച അവസാനിക്കും. 2012 ഫിബ്രവരി 15-നായിരുന്നു എന്റിക്ക ലെക്‌സി എന്ന കപ്പലില്‍നിന്ന് ഇവരുടെയും വെടിവെപ്പില്‍ രണ്ടു മത്സ്യത്തൊഴിലാളികള്‍ മരിച്ചത്.