ഇന്ത്യയുടെ വ്യവസായ ഉത്പാദനം നാലു വര്‍ഷത്തെ ഏറ്റവും താണ നിലയില്‍

single-img
13 January 2016

farming-031

രാജ്യത്തെ വ്യവസായ ഉത്പാദനം നാലുവര്‍ഷത്തിനിടയിലെ ഏറ്റവും താണ നിലയില്‍. നവംബറില്‍ വ്യവസായ ഉത്പാദനം 3.2 ശതമാനം ചുരുങ്ങി. തലേവര്‍ഷം നവംബറില്‍ 5.2 ശതമാനുവം തലേമാസമായ ഒക്‌ടോബറില്‍ 9.9 ശതമാനവും വളര്‍ന്ന സ്ഥാനത്താണ് ഈ തകര്‍ച്ച.

2011 ഒക്‌ടോബറില്‍ ഉത്പാദനം 4.7 ശതമാനം കുറഞ്ഞ ശേഷമുള്ള ഏറ്റവും മോശപ്പെട്ട നിലയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫാക്ടറി ഉത്പാദനം 4.4 ശതമാനം കുറഞ്ഞു. തലേവര്‍ഷം ഇതേമാസം 4.7 ശതമാനം വളര്‍ന്ന സ്ഥാനത്താണിത്. 22 വ്യവസായ മേഖലകളില്‍ 17-ലും തലേ നവംബറിനെ അപേക്ഷിച്ച് ഉത്പാദനം കുറഞ്ഞു. യന്ത്രസാമഗ്രികളുടെ നിര്‍മാണത്തില്‍ 24.4 ശതമാനമാണ് ഇടിവ്.

കഴിഞ്ഞവര്‍ഷം ഇതേമാസം പത്തുശതമാനം വളര്‍ന്ന വൈദ്യുതിമേഖല 0.7 ശതമാനമേ വളര്‍ന്നുള്ളൂ. ഖനിമേഖല നാലുശതമാനത്തിനു പകരം 2.3 ശതമാനമേ വളര്‍ന്നുള്ളൂ. ഉപഭോക്തൃ സാധനങ്ങളുടെ ഉത്പാദനം 1.3 ശതമാനം വളര്‍ന്നു. ഗൃഹോപകരണങ്ങളുടെ ഉത്പാദനം 12.5 ശതമാനം വര്‍ധിച്ചു. ഏപ്രില്‍-നവംബറിലെ വ്യവസായ ഉത്പാദന വളര്‍ച്ച 2.5 ശതമാനത്തില്‍നിന്ന് 3.9 ശതമാനമായി കൂടിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.