ഐസിസില്‍ ചേരാന്‍ ശ്രമിച്ച നാല് ഇന്ത്യക്കാര്‍ സിറിയയില്‍ പിടിയില്‍

single-img
14 January 2016

AP_isis_kab_150211_1_12x5_1600ന്യുഡല്‍ഹി: ഐസിസില്‍ ചേരാന്‍ ശ്രമിച്ച നാല് ഇന്ത്യക്കാര്‍ സിറിയയില്‍ പിടിയില്‍.   ഇന്ത്യ സന്ദര്‍ശിക്കുന്ന സിറിയന്‍ ഉപപ്രധാനമന്ത്രി വാലിദ് അല്‍ മുലാമാണ് ഇന്ത്യക്കാര്‍ പിടിയിലായ കാര്യം വെളിപ്പെടുത്തിയത്. ദമാസ്‌ക്കസില്‍ പോലീസ് കസ്റ്റടിയിലുള്ള ഇവരുടെ അറസ്റ്റ് സംബന്ധിച്ച വിശദ വിവരങ്ങള്‍ സിറിയ വെളിപ്പെടുത്തിയിട്ടില്ല. ഐഎസില്‍ ചേരാന്‍ ശ്രമിക്കുന്നതിനിടെ മുമ്പും ഇന്ത്യന്‍ യുവാക്കള്‍ പിടിയിലായിട്ടുണ്ട്.

സൗദി അറേബ്യയും, തുര്‍ക്കിയും ഖത്തറും ഭീകര സംഘടനകള്‍ക്ക് പിന്തുണ നല്‍കുകയാണെന്ന് സിറിയന്‍ ഉപപ്രധാനമന്ത്രി ആരോപിച്ചു. ഐസിസിനെതിരെയുള്ള പോരാട്ടത്തില്‍ സിറിയയെ സഹായിക്കുന്ന റഷ്യയോട് അദ്ദേഹം നന്ദി പറഞ്ഞു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും അതിനായി ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറുന്നതിനും ധാരണയിലെത്തുകയാണ് മുലാം ഇന്ത്യ സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്.

അതേസമയം, ഇറാഖില്‍ ഐസിസിന്റെ തടവില്‍ കഴിയുന്ന 39 ഇന്ത്യക്കാരെ രക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ഇന്ത്യയുടെ ആവശ്യം സിറിയുടെ വിദേശകാര്യ മന്ത്രികൂടിയായ മുലാം തള്ളി. ഇറാഖി സൈന്യത്തിന്റെ തടവിലായിരുന്നു ഇവരെങ്കില്‍ തങ്ങള്‍ക്ക് രക്ഷിക്കാമായിരുന്നു. പക്ഷെ ഐസിസിന്റെ തടവില്‍ നിന്ന് ഇവരെ രക്ഷിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നാണ് മുലാം പറയുന്നത്.